Type Here to Get Search Results !

പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത ഗൗരിനന്ദയ്ക്ക് പിന്തുണ നല്‍കി സുരേഷ് ഗോപി

 





കൊല്ലം: ബാങ്കില്‍ ക്യു നിന്നവര്‍ സാമൂഹ്യ അകലം പാലിച്ചില്ലെന്ന കാരണം കാട്ടി ആവശ്യമില്ലാതെ പിഴ ചുമത്തിയ ചടയമംഗലം പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത ഗൗരിനന്ദയ്ക്ക് പിന്തുണ നല്‍കി സൂപ്പര്‍താരവും എം.പിയുമായ സുരേഷ് ഗോപി രംഗത്ത്. ഗൗരിയെ നേരത്തെ ഫോണിലൂടെ പിന്തുണയറിയിച്ചിരുന്ന സുരേഷ് ഗോപി അപ്രതീക്ഷിതമായാണ് ശനിയാഴ്ച വൈകിട്ട് ഗൗരിയുടെ വീട്ടിലെത്തിയത്.ചടയമംഗലം അക്കോണം സ്വദേശിനി പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗൗരി നന്ദയ്ക്കെതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത് .


ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം


പെണ്‍കുട്ടിക്കെതിരെ പൊലീസ് നടത്തിയ അനീതി സോഷ്യ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു. ഇളമ്ബഴന്നൂര്‍ സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളിക്ക് ബാങ്കില്‍ ക്യൂ നിന്നതിനാണ് ചടയമംഗലം പൊലീസ് പിഴ ചുമത്തിയത്. ഇത് ഗൗരി ചോദ്യം ചെയ്യുകയായിരുന്നു.തുടര്‍ന്നായിരുന്നു പോലീസിന്റെ ക്രൂര നടപടി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe