Type Here to Get Search Results !

ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ മൊബെെല്‍ ഫോണ്‍ കൊണ്ട് പോകാറുണ്ടോ?; എങ്കില്‍ ഇതൊക്കെ അറിഞ്ഞിരിക്കണം

 




ബാത്ത്റൂമില്‍ പോകുമ്ബോള്‍ പോലും ഫോണ്‍ കൊണ്ട് പോകുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ അത് നല്ല ശീലമല്ലന്ന് വിദ​ഗ്ധര്‍ പറയുന്നു.

രോഗങ്ങള്‍ പരത്തുന്ന കീടാണുക്കള്‍ അധികമായി ഉള്ള സ്ഥലമാണ് ബാത്ത്‌ റൂമും ടോയ്‌ലറ്റും.


ഫോണ്‍ ടോയ്‌ലറ്റില്‍ കൊണ്ടു പോകും വഴി രോഗാണുക്കള്‍ ഫോണിലേക്ക്‌ കയറാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. ടോയ്‌ലറ്റിലെ വാതില്‍, ടാപ്പ്‌, ഫ്ലഷ്‌ ബട്ടണ്‍ തുടങ്ങിയ ഇടങ്ങളില്ലെല്ലാം ബാക്ടീരിയ പറ്റിപിടിച്ചിരിക്കാം. ' ഇ-കോളി, സാല്‍മൊണല്ല, ഷിഗെല്ല തുടങ്ങിയ ബാക്ടീരിയകള്‍ കാരണം ഹെപറ്റൈറ്റിസ്‌ എ, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ പിടിപെടാം. വാഷ്‌ ബേസിന്റെ മുകളിലും വെസ്റ്റേണ്‍ ടോയ്‌ലറ്റാണെങ്കില്‍ അതിന് മുകളിലുമൊക്കെയാണ് സാധാരണ ഫോണുകള്‍ വയ്ക്കുക. ഇവിടെയെല്ലാം ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലാണ്.'  ലണ്ടനിലെ ക്യൂന്‍ മേരീസ് യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കല്‍ സയന്‍സ് ഡിഗ്രി ഡയറക്ടര്‍ ഡോ. റോണ്‍ കട്ട്‌ലര്‍ പറഞ്ഞു.



പബ്ലിക്‌ ടോയ്‌ലറ്റില്‍ ഫോണ്‍ വയ്ക്കുന്നതിന് ഹോള്‍ഡര്‍ ഉണ്ടാകും. ഹോള്‍ഡറുകളി‍ല്‍ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ കെെ കഴുകിയ ശേഷമാണ് ഫോണ്‍ എടുക്കുന്നതെങ്കില്‍ ഫോണില്‍ പറ്റിപിടിച്ചിരുന്ന എല്ലാ ബാക്ടീരിയകളും നിങ്ങളുടെ കൈകളില്‍ തന്നെ തങ്ങി നില്‍ക്കാമെന്നും ഡോ. റോണ്‍ പറഞ്ഞു. ബാത്ത് റൂമില്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച്‌ ദീര്‍ഘനേരം ഇരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe