Type Here to Get Search Results !

തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടനം ഡിസംബര്‍ 16ന്; 17 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം

 

lulu mall,lulu mall bangalore,lulu mall trivandrum,lulu mall dubai,lulu mall qatar,lulu mall lucknow,lulu mall kochi offers today, thiruvananthapuram,thiruvananthapuram airport,thiruvananthapuram temple,thiruvananthapuram tourist places,thiruvananthapuram railway station,



തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ എന്ന പ്രൗഢിയുമായി തലസ്ഥാന നഗരിയിലെ ലുലു മാള്‍ അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു ഗ്രൂപ്പിന്‍്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാള്‍ ഡിസംബര്‍ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അറിയിച്ചു.



പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, ശശി തരൂര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതല്‍ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ദു:ഖമുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.


lulu mall,lulu mall bangalore,lulu mall trivandrum,lulu mall dubai,lulu mall qatar,lulu mall lucknow,lulu mall kochi offers today



ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ആരംഭിക്കാനൊരുങ്ങുന്നത്. ടെക്നോപാര്‍ക്കിനു സമീപം ആക്കുളത്ത് നാഷണല്‍ ഹൈവേ 66 ന്റെ വശത്താണ് ഷോപ്പിംഗ് മാള്‍ സ്ഥിതി ചെയ്യുന്നത്. 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്‍്റെ മുഖ്യ ആകര്‍ഷണം. ഇതോടൊപ്പം ലുലു കണക്‌ട്, ലുലു സെലിബ്രേറ്റ്, 200-ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകള്‍, 12 സ്ക്രീന്‍ സിനിമ, 80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി ഏറ്റവും വലിയ എന്‍്റര്‍ടെയിന്മെന്‍്റ് സെന്‍്റര്‍, 2500 പേര്‍ക്ക് ഇരിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ ഫുഡ് കോര്‍ട്ട് എന്നിവ ആണ് മാളില്‍ ഉള്ളത്.



ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3,500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാള്‍ ബേസ്മെന്‍്റില്‍ മാത്രം ആയിരം വാഹനങ്ങള്‍ക്കും, അഞ്ഞൂറ് വാഹനങ്ങള്‍ക്കുള്ള ഓപ്പണ്‍ പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടെയാണിത്. ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാര്‍ക്കിംഗ് മാനേജ്മെന്‍്റ് സിസ്റ്റം, ഇന്‍്റലിജന്‍്റ് പാര്‍ക്കിംഗ് ഗൈഡന്‍സ് എന്നീ അത്യാധുനിക സംവിധാനവും മാളില്‍ ക്രമീകരിച്ചിട്ടുണ്ട്. മാളിന്‍്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആര്‍ക്കിടെക്‌ട് സ്ഥാപനമായ ഡിസൈന്‍ ഇന്‍്റര്‍നാഷണലാണ് മാളിന്‍്റെ ട്രാഫിക് ഇംപാക്‌ട് പഠനവും നടത്തിയത്.



ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഇതിനകം ലഭിച്ചു കഴിഞ്ഞതായി ലുലു തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയ് സദാനന്ദന്‍ നായര്‍ അറിയിച്ചു. ഷോപ്പിംഗ് സൗകര്യത്തിനായി ഡിസംബര്‍ 17 വെള്ളിയാഴ്ച മുതല്‍ മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe