Type Here to Get Search Results !

നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ ഈ വിഭവങ്ങള്‍ ഒരിക്കലും പാചകം ചെയ്യരുത്,​ ഗുണത്തെക്കാളേറെ ദോഷം ചെയ്യും

 




മണ്‍പാത്രങ്ങളില്‍ നിന്ന് അലുമിനീയം പാത്രങ്ങളിലേക്കും സ്റ്റീല്‍ പാത്രങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ട അടുക്കളയില്‍ ഇന്ന് താരം നോണ്‍ സ്റ്റിക്ക് പാത്രങ്ങളാണ്.


വളരെ കുറഞ്ഞ അളവില്‍ എണ്ണ ഉപയോഗിച്ച്‌ പാചകം ചെയ്യാന്‍ സാധിക്കുമെന്ന കാരണത്താലാണ് നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഇത്രയേറെ പ്രിയങ്കരമാകാന്‍ കാരണം.


എന്നാല്‍ നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ പാകം ചെയ്യുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷവും ചെയ്യും.


നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉയര്‍ന്ന തീയില്‍ ചൂടാക്കുമ്ബോള്‍ പുറന്തള്ളുന്ന ചില രാസനസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം ചെയ്യാന്‍ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഒരിക്കലും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.



നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ ഉയര്‍ന്ന ചൂടില്‍ ഒന്നും പാകം ചെയ്യരുത് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഉയര്‍ന്ന ചൂടില്‍ പാത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കോട്ടിംഗ് ഉരുകും, കോട്ടിംഗില്‍ നിന്ന് പുറത്തുവരുന്ന പുകയും വിഷാംശംവും ഭക്ഷണത്തില്‍ കലരും. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.



ദീര്‍ഘനേരം പാകം ചെയ്യേണ്ട വിഭവങ്ങള്‍ നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ ഉണ്ടാക്കരുത്. അതായത്, സോസ്, സൂപ്പ്, മാംസം, പായസം തുടങ്ങിയ വിഭവങ്ങള്‍ കുറഞ്ഞ തീയില്‍ ദീര്‍ഘനേരം പാകം ചെയ്യേണ്ടതുണ്ട്. ഇവ നോണ്‍ സ്റ്റിക്ക് പാനില്‍ പാകം ചെയ്യരുത്. കാരണം കൂടുതല്‍ നേരം ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുന്നത് പാത്രങ്ങളുടെ കോട്ടിംഗിനെ ബാധിക്കും. കൂടാതെ, ഭക്ഷണത്തില്‍ ഈ കോട്ടിംഗ് കലരുകയും ചെയ്യും.



ചില പച്ചക്കറികള്‍ ചെറു ചൂടില്‍ എണ്ണയും മസാലയും ഉപയോഗിക്കാതെ നാം പാകം ചെയ്യാറുണ്ട്. ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുമ്ബോഴും നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കരുത്.



പ്രീ ഹീറ്റ് ചെയ്ത് പാകം ചെയ്യേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ ഉണ്ടാക്കരുത്. എന്നാല്‍, ഉയര്‍ന്ന ചൂട് ആവശ്യമില്ലാത്ത എല്ലാ വിഭവങ്ങളും നോണ്‍ സ്റ്റിക്ക് പാനില്‍ പാചകം ചെയ്യാം. ദോശ, ഓംലെറ്റ് പോലുള്ളവ നോണ്‍ സ്റ്റിക്ക് പാനില്‍ ഉണ്ടാക്കുന്നതില്‍ പ്രശ്നമില്ല.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe