Type Here to Get Search Results !

ഉറക്കം വരുന്നില്ലേ,​ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രശ്നം പരിഹരിക്കാം

 




ശരീരത്തിന്റെയും മനസിന്റെയും ഉന്മേഷത്തിന് കൃത്യമായ ഉറക്കം നിര്‍ബന്ധമാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ഉറക്കം പ്രധാനമാണ്.



ഇതു കൂടാതെ, ശരിയായ ഭക്ഷണക്രമവും വ്യായാമവും ശരീരത്തിന് ആവശ്യമാണ്. ശരീരത്തിനും മനസിനും പൂര്‍ണ വിശ്രമം ലഭിക്കാനായി ചുരുങ്ങിയത് 7 മണിക്കൂര്‍ എങ്കിലും ആഴത്തിലൂള്ള ഉറക്കം അനിവാര്യമാണ്.

ജീവിതശൈലിയിലെ പ്രശ്നങ്ങള്‍ കാരണം പലരെയും ഉറക്കമില്ലായ്മ അലട്ടുന്നുണ്ട്. 



ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. അതിനാല്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണ്‍ മാറ്റിവയ്ക്കുക. കഴിവതും നേരത്തെ അത്താഴം കഴിക്കാന്‍ ശ്രമിക്കുക. രാത്രിയില്‍ കിടക്കുന്നതിന് മുമ്ബ് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക. കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉറങ്ങുന്നതിന് മുന്‍പ് കഴിക്കരുത്. അനാവശ്യ ചിന്തകള്‍ അകറ്റി മനഃസമാധാനത്തോടെ ഉറങ്ങാന്‍ കിടക്കുക. ശരിയായ ഉറക്കം ലഭിക്കാത്ത പക്ഷം വിദഗ്ദ്ധ ചികിത്സ തേടുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe