Type Here to Get Search Results !

'ഒരു രക്ഷയുമില്ല'; വാട്​സ്​ആപ്പ്​ വീണ്ടും പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

 




ജനപ്രീയ സോഷ്യല്‍ മീഡിയ ആപ്പായ വാട്​സ്​ആപ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു.പുതുതായി​ 'കമ്യുണിറ്റി' സംവിധാനം അവതരിപ്പിക്കാന്‍ വാട്​സ്​ ആപ്പ്​ ഒരുങ്ങുന്നതായാണ്​ റിപ്പോര്‍ട്ടുകള്‍.


അഡ്​മിനുകള്‍ക്ക്​ ഗ്രൂപ്പുകള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണവും പുതിയ ഗ്രൂപ്പ്​ ചാറ്റ്​ സംവിധാനം നല്‍കുന്നതാണ്​ കമ്യൂണിറ്റി സംവിധാനം.


അഡ്​മിന്​ മറ്റ്​ സമാന ഗ്രൂപ്പുകളെ ഒരുമിപ്പിച്ച്‌​​ ഗ്രൂപ്പ്​ വിപുലമാക്കി ഒറ്റ കമ്യൂണിറ്റിയാക്കാമെന്നതും പ്രത്യേകതയുണ്ട്​. 'കമ്യൂണിറ്റി ഇന്‍വൈറ്റ്​ ലിങ്ക്​ വഴി ചേരാന്‍ ആളുകളെ ക്ഷണിക്കാനും​ അഡ്​മിനുകള്‍ക്ക്​ കഴിയും. ഈ ഇന്‍വൈറ്റ്​ ലിങ്ക്​ സ്വകാര്യമായോ പൊതുവായോ ഷെയര്‍ ചെയ്യാം. ഒരാള്‍ ഒരു കമ്യൂണിറ്റിയില്‍ ചേര്‍ന്നാല്‍ അതിലുള്ള എല്ലാ ഗ്രൂപ്പുകളിലും പ്രവേശനം ലഭിക്കില്ല. ഗ്രൂപ്പ്​ പ്രൊഫൈല്‍ ഐക്കണുകള്‍ വൃത്താകൃതിയിലും കമ്യൂണിറ്റി ഐക്കണുകള്‍ ചതുരാകൃതിയിലുമാകും. പുതിയ ഫീച്ചര്‍ വികസന ഘട്ടത്തിലാണെന്നും ലഭ്യമായതായി WaBetaInfo റിപ്പോര്‍ട്ട്​ ചെയ്യുന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe