Type Here to Get Search Results !

Whatsapp messege deletion after time interval

 



തങ്ങളുടെ സേവനങ്ങൾ ഏറ്റവും യൂസർ ഫ്രണ്ട്ലി ആക്കാൻ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്സ്ആപ്പ് എന്നും മുന്നിലാണ്. ഈ മനോഭാവം തന്നെയാണ് വാട്സ്ആപ്പിനെ ഏറ്റവും വലിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഒന്നാക്കി മാറ്റിയത്. വോയ്സ് കോളും വീഡിയോ കോളുകളും തുടങ്ങി വാട്സ്ആപ്പ് പേയ്മെന്റ്സ് വരെയുള്ള ഫീച്ചറുകൾ ഇക്കൂട്ടത്തിലുണ്ട്.  ഇവയിൽ തന്നെ യൂസേഴ്സിന് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്ന ഫീച്ചറുകളിലൊന്നാണ് 'ഡിലീറ്റ് ഫോർ എവരിവൺ' ഓപ്ഷൻ. വ്യക്തിഗത ചാറ്റിലേക്കോ ഒരു ഗ്രൂപ്പിലേക്കോ അറിയാതെ തെറ്റായ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ നാം അയക്കാറുണ്ട്. 


നേരത്തെ ഇതൊക്കെ ഒരിക്കൽ അയച്ചു കഴിഞ്ഞാൽ പിന്നെ രക്ഷയില്ലായിരുന്നു. പലപ്പോഴും അയച്ച മെസേജുകളും ചിത്രങ്ങളും ഓർത്ത് ദുഖിച്ചിരിക്കാനെ നമ്മുക്ക് കഴിയാറുണ്ടായിരുന്നുള്ളൂ. അബദ്ധത്തിൽ കൈമാറിയ സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യങ്ങളും നിരവധി. അത്തരം നിരവധി പ്രശ്നങ്ങളിൽ നിന്നുമാണ് ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ നമ്മളെ രക്ഷിച്ചത്. ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ വന്നതോട് കൂടി അറിയാതെ അയച്ച ചിത്രങ്ങൾ ഇല്ലാതാക്കാൻ ഉള്ള അവസരം ലഭിച്ചു. ഒരു ഗ്രൂപ്പിലേക്കോ മറ്റോ അയച്ച ചിത്രങ്ങൾ മറ്റാരും കാണാതിരിക്കാനും ഈ ഫീച്ചർ സഹായിച്ചു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe