അടിമാലി: ജയിലില്‍ പോകാന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ പരാക്രമം. ഒ.പി ബ്ലോക്കിലെ ജനലിന്റെ ഗ്ലാസ് തകര്‍ത്തു.
അടിമാലി: ജയിലില്‍ പോകാന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ പരാക്രമം. ഒ.പി ബ്ലോക്കിലെ ജനലിന്റെ ഗ്ലാസ് തകര്‍ത്തു.
സംഭവത്തില്‍ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമാസത്തിലേറെയായി ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. തന്നെ ജയിലിലേക്ക് മാറ്റാണമെന്ന് രണ്ടു ദിവസമായി നിഷാദ് മറ്റ് രോഗികളോടും ആശുപത്രി ജീവനക്കാരോടും ആവശ്യപ്പെടുന്നുണ്ട്. ഒടുവില്‍ തിങ്കളാഴ്ച രാത്രി വാര്‍ഡില്‍വെച്ച് അക്രമാസക്തനായി. പിന്നാലെ പൊലീസ് എത്തി കൊണ്ടുപോയി.
എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഇരുമ്ബുവടിയുമായി എത്തിയ നിഷാദ് ആശുപത്രിയില്‍ പാരാക്രമം നടത്തുകയായിരുന്നു. ജീവനക്കാര്‍ക്ക് നേരെയും രോഗികള്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ടു. ഒ.പിയിലെ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തു. .സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ അരമണിക്കൂര്‍ ഡ്യുട്ടി ബഹിഷ്കരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.