Type Here to Get Search Results !

യുവാവിന്റെ വെട്ടിയെടുത്ത കാലുമായി ഗുണ്ടാസംഘം; പോത്തന്‍കോട് ക്രൂര കൊലപാതകം

 




തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷാണ് (35) കൊല്ലപ്പെട്ടത്.

ബൈക്കിലും ഓട്ടോയുമായി എത്തിയ പത്തംഗ സംഘമാണ് ആക്രമിച്ചത്.

മാരകായുധങ്ങളുമായി എത്തിയ സംഘത്തെ കണ്ട് ഭയന്ന സുധീഷ് വീട്ടിലേക്ക് ഓടികയറിയെങ്കിലും പിന്തുടര്‍ന്ന സംഘം വീടിനകത്ത് കയറി സുധീഷിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് ഇവര്‍ ബൈക്കില്‍ കാല്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു.


ശരീരമാസകലം വെട്ടേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ പകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സുധീഷിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.

ഇതിനിടെ ബെെക്കിലെത്തിയ മൂന്നംഗ സംഘം കാലുമായി ബെെക്കില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe