Type Here to Get Search Results !

പഴയ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഉടനടി ക്ലോസ് ചെയ്തോളു, അല്ലെങ്കില്‍ വന്‍ നഷ്ടമുണ്ടാകും

 




പലര്‍ക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ട്. ചിലര്‍ക്ക് പലയിടങ്ങളില്‍ ജോലി ചെയ്യുമ്ബോള്‍ ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ആവശ്യമായി വന്നേക്കാം.


എന്നാല്‍ മറ്റു ചിലര്‍ക്ക് ജോലി മാറുമ്ബോള്‍ പുതിയ അക്കൗണ്ട് പുതിയ ബാങ്കില്‍ തുറക്കേണ്ടിവരും.


ഇത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ പുതിയ അക്കൗണ്ടില്‍ ഇടപാടുകള്‍ ആരംഭിക്കുകയും പഴയ അക്കൗണ്ട് ഉപയോഗിക്കുന്നത് നിര്‍ത്തുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ സീറോ ബാലന്‍സ് സാലറി അക്കൗണ്ടില്‍ കുറച്ച്‌ മാസത്തേക്ക് സാലറി ക്രെഡിറ്റ് ആയില്ലെങ്കില്‍ ബാങ്കുകള്‍ അത് സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റുന്നു. അതില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താതിരുന്നാല്‍ ഉപഭോക്താക്കള്‍ക്ക് അധിക നിരക്ക് നല്‍കണം. അതിനാല്‍ അത്തരം അക്കൗണ്ട് ഉടന്‍ ക്ലോസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.


നിങ്ങള്‍ക്ക് നഷ്ടമുണ്ടായേക്കാം


സമാനമായ എന്തെങ്കിലും അനുഭവം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ പഴയ ബാങ്ക് അക്കൗണ്ട് ഉടനടി ക്ലോസ് ചെയ്യണം. അങ്ങനെ ചെയ്യാതിരുന്നാല്‍ നിങ്ങള്‍ക്ക് നഷ്ടമുണ്ടാകും. എങ്ങനെ ഒരു ബാങ്ക് അക്കൗണ്ട് എളുപ്പത്തില്‍ ക്ലോസ് ചെയ്യാം എന്ന് നമുക്ക് നോക്കാം


ഏത് ബാങ്ക് സേവിംഗ്സ് അക്കൗണ്ടാണോ നിങ്ങള്‍ക്ക് ക്ലോസ് ചെയ്യേണ്ടത് ആ അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കുക. ഇത് നിങ്ങള്‍ക്ക് എടിഎമ്മില്‍ നിന്നോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയോ ചെയ്യാന്‍ കഴിയും. ഇതുകൂടാതെ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമ്ബോള്‍ നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഡെബിറ്റുകളും ഡിലിങ്ക് ചെയ്‌തിരിക്കണം. നിങ്ങളുടെ ഈ ബാങ്ക് അക്കൗണ്ട് പ്രതിമാസ ലോണ്‍ EMI-എന്നിവയ്‌ക്കായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കില്‍ ലോണ്‍ നല്‍കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ നിങ്ങള്‍ പുതിയ അക്കൗണ്ട് നമ്ബര്‍ നല്‍കണം.


ഒരു വര്‍ഷത്തിലധികം പഴക്കമുള്ള അക്കൗണ്ടുകള്‍ക്ക് ക്ലോഷര്‍ ചാര്‍ജ് ഈടാക്കില്ല


സാധാരണയായി സേവിംഗ്സ് അക്കൗണ്ട് തുറന്ന് 14 ദിവസത്തിനുള്ളില്‍ ക്ലോസ് ചെയ്യുന്നതിന് ബാങ്കുകള്‍ ചാര്‍ജൊന്നും ഈടാക്കില്ല. 14 ദിവസം മുതല്‍ 1 വര്‍ഷം വരെയുള്ള കാലയളവില്‍ അക്കൗണ്ട് ക്ലോസ് ചെയ്‌താല്‍ നിങ്ങള്‍ക്ക് ക്ലോഷര്‍ ചാര്‍ജുകള്‍ അടയ്‌ക്കേണ്ടി വന്നേക്കാം. ഒരു വര്‍ഷത്തിലധികം പഴക്കമുള്ള അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ബാങ്കുകള്‍ സാധാരണയായി ചാര്‍ജുകളൊന്നും ഈടാക്കില്ല.



അക്കൗണ്ട് ഇതുപോലെ ക്ലോസ് ചെയ്യാം (Account can be closed like this)

നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ബ്രാഞ്ച് സന്ദര്‍ശിക്കേണ്ടി വരും. ഇവിടെ നിങ്ങള്‍ അക്കൗണ്ട് ക്ലോഷര്‍ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ ഫോമിനൊപ്പം നിങ്ങള്‍ക്ക് ഡി-ലിങ്കിംഗ് ഫോമും സമര്‍പ്പിക്കണം. ഇതോടൊപ്പം ചെക്ക് ബുക്ക്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയും ബാങ്കില്‍ തിരിച്ചു നല്‍കണം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe