Type Here to Get Search Results !

മുസ്‍ലിംകളെ കുറ്റം പറഞ്ഞത് തെറ്റായിപ്പോയി, ഇനി അങ്ങനെ ഉണ്ടാകില്ല -പി.സി ജോര്‍ജ്

 




മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. ചിലര്‍ നിരന്തരം ആക്ഷേപിച്ചപ്പോള്‍ തിരികെ പറഞ്ഞു പോയതാണ്.



ഇനിയുണ്ടാവാതെ നോക്കാം. എസ്.ഡി.പി.ഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നില്‍. ഈരാറ്റുപേട്ടയിലെ മുസ്‌ലിം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോല്‍വിക്ക് കാരണമെന്നും പി.സി ജോര്‍ജ് കോഴിക്കോട്ട് പറഞ്ഞു.



കെ റെയില്‍ കേരളത്തിനാവാശ്യമില്ലാത്ത പദ്ധതിയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യന്‍മാരെ വിളിച്ചു ചര്‍ച്ച നടത്തുകയാണ്. സമ്ബന്നന്‍മാര്‍ മാത്രമാണ് പിണറായിക്ക് മാന്യന്‍മാര്‍. ഇരകളോട് സംസാരിക്കാന്‍ പിണറായി തയാറാവുന്നില്ല. ആക്രി കച്ചവടത്തിനാണ് കെ റെയില്‍ നടത്തുന്നത്. 15000 കോടിയുടെ അഴിമതിയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ടി വില നല്‍കിയാല്‍ പിണറായിയുടെ സ്ഥലം തനിക്ക് നല്‍കുമോയെന്ന് അദ്ദേഹം ചോദിച്ചു.



ജപ്പാനില്‍ നിന്ന് ആക്രി ട്രെയിന്‍ കൊണ്ടുവരാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കാന്‍ മുസ്‍ലിംകള്‍ക്കെതിരെ അവാസ്തവപരമായ കാര്യങ്ങള്‍ പി.സി ജോര്‍ജ് വ്യാപകമായി പ്രചരിപ്പിച്ചത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഹലാല്‍ ഭക്ഷണ വിവാദകാലത്തും ദുരാരോപണങ്ങളുമായി പി.സി ​ജോര്‍ജ് രംഗത്തെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്ന് പി.സി ജോര്‍ജ് മത്സരിച്ച്‌ തോറ്റിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe