Type Here to Get Search Results !

പങ്കാളിയെ പങ്കുവെയ്ക്കല്‍: പ്രകൃതി വിരുദ്ധ പീഡനവും ലൈംഗിക വൈകൃതങ്ങളും,സംഘത്തില്‍ ഡോക്ടര്‍മാരും അഭിഭാഷകരും പ്രവാസികളും

 



    


കൊച്ചി: സ്വാപ്പിങ്ങിന് (പങ്കാളിയെ പങ്കുവെയ്ക്കല്‍) ഇരയായ ചങ്ങനാശേരി സ്വദേശിനിയാണ് സംഘത്തിന്റെ ഞെട്ടിക്കുന്ന പ്രവര്‍ത്തനത്തെക്കുറിച്ച്‌ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്.


ഇവര്‍ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് പുറത്തറിയിച്ചത്. ഇതോടെയാണ് കേരളത്തില്‍ സജീവമായ സ്വാപ്പിങ്ങ് റാക്കറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തായത്. കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്. പ്രതികളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.


ഭര്‍ത്താവ് തന്നെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചെന്നു കാണിച്ച്‌ ചങ്ങനാശേരി സ്വദേശിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. കറുകച്ചാല്‍ സ്റ്റേഷന്‍ പരിധിയിലും മറ്റ് സ്ഥലങ്ങളിലുമെത്തിച്ച്‌ ഭര്‍ത്താവ് തന്റെ സോഷ്യല്‍ മീഡിയാ സുഹൃത്തുക്കള്‍ക്ക് നിര്‍ബന്ധിച്ച്‌ കൈമാറിയെന്നാണ് യുവതിയുടെ മൊഴി. പരാതിക്കാരിയും ഭര്‍ത്താവും അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ആദ്യ കുട്ടിക്ക് മൂന്ന് വയസ് തികയുന്നതു വരെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.


എന്നാല്‍ ദുബായിലായിരുന്ന ഭര്‍ത്താവ് മടങ്ങിയെത്തിയ ശേഷമാണ് സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങിയത്. കപ്പിള്‍സ് മീറ്റ് എന്ന സ്വാപ്പിങ് ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നു. തന്നെ സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും യുവതി പറയുന്നു.വഴങ്ങിയില്ലെങ്കില്‍ കുടുംബക്കാരുടേയും യുവതിയുടേയും പേര് എഴുതിവെച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. നിര്‍ബന്ധത്തിനു വഴങ്ങി പലകുറി പ്രകൃതിവിരുദ്ധ പീഡനം നേരിട്ടു.


തന്നെ മറ്റൊരാള്‍ക്കൊപ്പം അയച്ചാല്‍ മാത്രമേ ഭര്‍ത്താവിന് അയാളുടെ പങ്കാളിയെ കിട്ടുകയുള്ളൂ എന്നതിനാല്‍ വഴിയ തോതില്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു.ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ആപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. സംഘത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികള്‍ അംഗങ്ങളാണ്. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ അടക്കമുള്ളവര്‍ സംഘത്തില്‍ സജീവമാണ്. നിലവില്‍ 25 പേര്‍ കറുകച്ചാല്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ച്‌ സംസ്ഥാന വ്യാപക അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe