Type Here to Get Search Results !

വാഹനാപകട ഇന്‍ഷുറന്‍സ്: നടന്നത് വമ്ബന്‍ തട്ടിപ്പുകള്‍

 






തിരുവനന്തപുരം: വാഹനാപകട ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നടന്നത് വമ്ബന്‍ തട്ടിപ്പുകള്‍. ഒരേ വാഹനങ്ങള്‍ വെച്ച്‌ നിരവധി കേസുകള്‍ ഫയല്‍ ചെയ്ത് ഇന്‍ഷുറന്‍സ് തുക തട്ടിച്ചെന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്.


മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത വാഹനാപകട എഫ്.ഐ.ആറില്‍ പ്രതി ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷ്കുമാറാണ്. മ്യൂസിയം ഭാഗത്തുനിന്ന് നന്തന്‍കോട് ഭാഗത്തേക്ക് അമിതവേഗത്തില്‍ സുരേഷ് ഓടിച്ച വാഹനമിടിച്ച്‌ തമിഴ്നാട് സ്വദേശി രാജന് ഗുരുതരമായി പരിക്കേറ്റെന്നാണ് എഫ്.ഐ.ആര്‍. 2018 ആഗസ്റ്റ് 29ന് നടന്നതായി പറയപ്പെടുന്ന സംഭവത്തില്‍ കേസെടുത്തത് 2019 ജനുവരി ഏഴിനാണ്.


അതേമാസം പത്തിന് ഓട്ടോറിക്ഷയുടെ വലതുവശത്ത് അപകടമുണ്ടായതില്‍ വാഹനത്തിന് തകരാറുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടും നല്‍കി. തിരുവനന്തപുരം എം.എ.സി.ടി കോടതിയില്‍ 12 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജന്‍ കേസ് നല്‍കി. അപകടം നടന്ന് നാല് മാസത്തിനുശേഷം കേസെടുത്തതും വാഹനത്തിന്‍റെ കേടുപാടുകള്‍ നാലുമാസമായി പരിഹരിക്കാത്തതുമാണ് ക്രൈംബ്രാഞ്ചിന്‍റെ സംശയത്തിനിടയാക്കിയത്.


തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മ്യൂസിയം ഭാഗത്തുണ്ടായ അപകടം വ്യാജമാണെന്ന് കണ്ടെത്തി. എഫ്.ഐ.ആറില്‍ പറയുന്ന ദിവസം രാജന് അപകടം സംഭവിച്ചിരുന്നു. 2018 ആഗസ്റ്റ് 18ന് രാജന് അപകടമുണ്ടാകുന്നത് തമിഴ്നാട് പാലൂരില്‍ വെച്ചാണ്. രാജന്‍ ഓടിച്ച വാഹനം നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. രാജന്‍റെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി ശരീരത്തില്‍ തറച്ച്‌ ഗുരുതര പരിക്കേറ്റെന്നാണ് എഫ്.ഐ.ആര്‍.


തമിഴ്നാട്ടിലെ ആശുപത്രിയില്‍നിന്ന് രാജനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇത് മറച്ചുവെച്ച്‌ ഇടനിലക്കാരും അഭിഭാഷകരും പൊലീസും ഒത്തുകളിച്ച്‌ തിരുവനന്തപുരത്ത് കള്ളക്കേസുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. വിദേശത്തുവെച്ച്‌ പരിക്കേറ്റ സംഭവം കേരളത്തിലാണെന്ന വ്യാജരേഖയുണ്ടാക്കിയും ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമമുണ്ടായെന്നും കണ്ടെത്തി. ഈ കേസുകളിലും വരുംദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe