Type Here to Get Search Results !

വാട്സ്‌ആപ്പ് വഴി തട്ടിപ്പുകള്‍; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

 





ഇന്ത്യയില്‍ ഏകദേശം 50 കോടി ഉപഭോക്താക്കള്‍ നിലവില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


വാട്സ്‌ആപ്പിന്റെ ഉപയോ​ഗം വര്‍ധിച്ചത് പോലെ തന്നെ വാട്സ്‌ആപ്പ് വഴിയുള്ള തട്ടിപ്പുകളും വര്‍ധിച്ചിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.


ഒടിപി ആവശ്യപ്പെടുകയും അതിലൂടെ വാട്സ്‌ആപ്പിന്‍്റെ പൂര്‍ണ്ണനിയന്ത്രണം കൈവശപ്പെടുത്തുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ ഒരു രീതി. വാട്സ്‌ആപ്പ് സപ്പോര്‍ട്ട് സര്‍വേ എന്ന പേരില്‍ ഉപയോക്താവിന് അപരിചിത നമ്ബറില്‍ നിന്ന് ഒരു സന്ദേശം ലഭിക്കും. ഉപയോ​ക്താവുമായി സംസാരിച്ചുകൊണ്ടിരിക്കെ തന്നെ തട്ടിപ്പുകാര്‍ വാട്സ്‌ആപ്പ് രജിസ്ട്രേഷന്‍ പ്രോസസ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. ഉപയോക്താവിനോട് തങ്ങളുടെ കോളുമായി ലിങ്ക് ചെയ്യാന്‍ ആവശ്യപ്പെടും. ഇത്തരം കോളിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച്‌ തട്ടിപ്പുകാര്‍ പുതിയ ഒരു വാട്സ്‌ആപ്പ് അക്കൗണ്ട് നിര്‍മ്മിക്കും. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന വാട്സ്‌ആപ്പ് അക്കൗണ്ടിലൂടെ നിരവധി സൈബര്‍കുറ്റകൃത്യങ്ങള്‍ തട്ടിപ്പുകാര്‍ നടത്തും.


എസ്‌എംഎസിലൂടെ വാട്സ്‌ആപ്പിന്റെ നിയന്ത്രണം കൈവശപ്പെടുത്തുന്നതാണ് മറ്റൊരു രീതി. തട്ടിപ്പുകാര്‍ ഉപയോ​ക്താവിനെ ഫോണില്‍ വിളിച്ച്‌ എസ്‌എംഎസിലൂടെ ലഭിച്ച ഒടിപി ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അതിനുശേഷം തട്ടിപ്പുകാര്‍ ഒടിപി ഉപയോഗിച്ച്‌ വാട്സ്‌ആപ്പ് തങ്ങളുടെ നിയന്ത്രണത്തിലാക്കും. വാട്സ്‌ആപ്പ് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കും. തുടര്‍ന്ന് വാട്സ്‌ആപ്പ് അക്കൗണ്ടിന്റെ മുഴുവന്‍ നിയന്ത്രണവും ഇവര്‍ തട്ടിയെടുക്കും. സാമ്ബത്തിക തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും ചെയ്യുന്നതിനാണ് ഇവര്‍ വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ കൈക്കലാക്കുന്നത്. ഉപയോ​ക്താവിന്റെ വാട്സ്‌ആപ്പില്‍ നിന്ന് ലഭിക്കുന്ന വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ഉപയോ​ഗിച്ച്‌ ഇവര്‍ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്യും.


ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ടു ഫാക്ടര്‍ ഒഥന്റിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ ഓണ്‍ ചെയ്ത് വയ്ക്കുക. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം ആര്‍ക്കൊക്കെ കാണാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തണം. സാമ്ബത്തികസഹായമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സഹായങ്ങളോ നിങ്ങളുടെ പേരില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ മെസേജ് ആയി ലഭിച്ചാല്‍ അത് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം തിരിച്ചു മറുപടി നല്‍കണമെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കുക. വാട്സ്‌ആപ്പുമായി ബന്ധപ്പട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് തന്നെ ഇ-മെയില്‍ വഴി വാട്സ്‌ആപ്പ് കസ്റ്റമര്‍ കെയറില്‍ അറിയിക്കേണ്ടതാണ്. ഇത്തരം തട്ടിപ്പിനിരയായാല്‍ ഉടനെ cybercrime.gov.in എന്ന വെബ് പോര്‍ട്ടലുമായും ബന്ധപ്പെടുക.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe