Type Here to Get Search Results !

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവരില്‍ അഭിഭാഷകന്‍ മുതല്‍ ഓട്ടോ ഡ്രൈവര്‍ വരെ; 11 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

 



കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവയ്ക്കുന്നതിനും പ്രച്ചരിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 11 മൊബൈല്‍ ഡിവൈസുകള്‍/മെമ്മറി കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു.


കൊല്ലം റൂറല്‍ പൊലീസാണ് അഭിഭാഷകന്‍, ഐജി ജീവനക്കാരന്‍, ഓട്ടോ ഡ്രൈവര്‍ തുടങ്ങിയവരുടെ മൊബൈല്‍ഫോണ്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായാണ് കൊല്ലം റൂറല്‍ പൊലീസും ഇന്ന് വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്.


വിവിധ സ്ഥലങ്ങളില്‍ നിന്നായി കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച വിശ്വസനീയമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ.പി.എസിന്‍റെ നിര്‍ദേശാനുസരണം ആണ് റെയ്ഡ് നടത്തിയത്. അഡിഷണല്‍ എസ്.പി മധുസൂദനന്റെ നേതൃത്വത്തില്‍ കൊല്ലം റൂറല്‍ ജില്ലയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്‌.ഓ. മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ റെയ്‌ഡില്‍ പങ്കെടുത്തു.



അഡ്വക്കേറ്റ്, വെബ് ഡെവലപ്പര്‍, വിദ്യാര്‍ഥികള്‍, ഓട്ടോ ഡ്രൈവര്‍ എന്നീ മേഖലകളില്‍ ഉള്ളവരുടെ മൊബൈല്‍ ഡിവൈസുകള്‍ ആണ് പിടിച്ചെടുത്തവ. ചടയമംഗലം, പത്തനാപുരം , അഞ്ചല്‍, കൊട്ടാരക്കര, ചിതറ, പുനലൂര്‍, കുണ്ടറ, കുളത്തൂപ്പുഴ എന്നീ സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈല്‍ ഡിവൈസുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചു കൊടുക്കും.


കുട്ടികള്‍ക്ക് നേരെയുള്ള ലൈഗിംകാതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പോലീസ് ഇത്തരം റെയ്ഡുകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കൊല്ലം റൂറല്‍ പോലീസ് നടപടികള്‍ ഊര്‍ജിതമായി തുടരുന്നതായിരിക്കും എന്ന് ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ.പി. എസ് അറിയിച്ചു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe