Type Here to Get Search Results !

ഇന്ന് പെസഹ വ്യാഴം

 




ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ. ( maundy thursday 2022 )



ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കും. ദൈവാലയങ്ങളിൽ പകൽ ആരാധനയും പീഢാനുഭവ അനുസ്മരണത്തിനു ഒരുക്ക പ്രാർഥനകളും നടക്കും.

ക്രിസ്തുദേവൻ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമ്മയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും പകുത്തു നൽകി യേശു വിശുദ്ധകുർബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്.

Read Also:- Best Insurance Application for Vehicle Insurance and All other Insurance

ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ പെസഹാ അനുസ്മരണ ചടങ്ങുകളും പ്രത്യേക പ്രാർത്ഥനകളും നടക്കും. അന്ത്യ അത്താഴത്തിന് മുമ്പായി യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ ഓർമ്മയ്ക്കായി രാവിലെ ഇടവകകളിൽ കാൽ കഴുകൽ ശുശ്രൂഷയും നടക്കും.

രാത്രി വചനവായനകൾക്കും പാന ആലാപനത്തിനും ശേഷമാണ് പെസഹാ ഭക്ഷണം. പെസഹാ വ്യാഴം, ദുഃഖവെള്ളി, തുടങ്ങിയ വലിയ ആചാരങ്ങളിലൂടെ ഞായറാഴ്ച ഉയിർപ്പു തിരുനാളോടെ 50 ദിവസത്തെ വലിയ നോമ്പ് അവസാനിക്കും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe