Type Here to Get Search Results !

'എന്തിന് പള്ളികളിലെ ഉച്ചഭാഷിണികളും ഹലാല്‍ ഭക്ഷണവും ഹിജാബും വിലക്കുന്നു' - ചോദ്യവുമായി ഒമര്‍ അബ്ദുള്ള

 




ശ്രീനഗര്‍: പള്ളികളില്‍ ഉച്ചഭാഷിണി, ഹിജാബ്, ഹലാല്‍ ഭക്ഷണം എന്നിവ വിലക്കുന്നതിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള.


എന്തുകൊണ്ട് പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്ന് പറയുന്നു. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അവകാശമുണ്ടെങ്കില്‍ എന്തുകൊണ്ട് പള്ളികളില്‍ പാടില്ലെന്ന് ഒമര്‍ അബ്ദുള്ള ചോദിച്ചു.


കര്‍ണാടകയില്‍ ക്ലാസില്‍ ഹിജാബ് ധരിക്കുന്നത് തടഞ്ഞു. പിന്നാലെ വലതുപക്ഷ സംഘടനകള്‍ ഹലാല്‍ മാംസം വില്‍ക്കുന്നതിനെയും എതിര്‍ത്തു.ഹലാല്‍ മാംസം വില്‍ക്കരുതെന്ന് എന്തിന് ഞങ്ങളോട് പറയുന്നു. ഞങ്ങളുടെ മതം ഞങ്ങളോട് ഹലാല്‍ മാംസം കഴിക്കാന്‍ ആവശ്യപ്പെടുന്നു. എന്തിനാണ് നിങ്ങള്‍ തടയുന്നത്. ഞങ്ങള്‍ നിങ്ങളെ ഹലാല്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. ഏതെങ്കിലും മുസ്ലീം നിങ്ങളെ ഹലാല്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടോയെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.


ക്ഷേത്രങ്ങളിലോ മറ്റ് ആരാധനാലയങ്ങളിലോ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍ ഒരിക്കലും എതിര്‍ത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നപ്പോള്‍ മുസ്ലീങ്ങളുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന് അറിയാമായിരുന്നെങ്കില്‍ തീരുമാനം മറ്റെന്തെങ്കിലുമാകുമായിരുന്നു. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്താണ് ഞങ്ങള്‍ ചേര്‍ന്നത്. ഒരു മതത്തിന് മുന്‍ഗണന നല്‍കുമെന്നും മറ്റുള്ളവരെ അടിച്ചമര്‍ത്തുമെന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റമദാന്‍ മാസത്തിന്‍ നോമ്ബ് തുറക്കുന്ന സമയത്ത് മനപ്പൂര്‍വം വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


ബിജെപി നിയന്ത്രണത്തിലുള്ള സര്‍ക്കാരുകള്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 100 മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe