Type Here to Get Search Results !

കട്ടപ്പനയിൽ ആശുപത്രിയിൽ എത്തുന്നവരുടെ ആഭരണ മോഷണം: പ്രതിയെ പിടികൂടി പോലീസ്

 






കട്ടപ്പന : കട്ടപ്പനയിൽ നിന്നും ആഭരണം മോഷണം നടത്തി വന്നിരുന്ന  ആളെ പോലീസിന്റെ  നേതൃത്വത്തിൽ പിടികൂടി അന്യയാർതോളു  സ്വദേശിനി സുശീല ആണ്  കട്ടപ്പന പോലീസിന്റെ പിടിയിലായത്  ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ മോഷണം നടത്തിവന്നിരുന്നത് എന്ന് അധികൃതർ പറഞ്ഞു.കുഴിത്തോളൂ സ്വദേശിനി  പന്നിക്കൽ സുശീല  ആണ് ആഭരണ  മോഷണ കേസിൽ കട്ടപ്പന പോലീസിന്റെ പിടിയിലായത് 


 കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി കേന്ദ്രീകരിച്ചായിരുന്നു ഇവർ മോഷണം നടത്തിവന്നിരുന്നത്  ആശുപത്രിയിൽ എത്തിയ ശേഷം  കുഞ്ഞു കുട്ടികളുമായി വരുന്നവരെ  നോക്കി വെച്ചതിനുശേഷം  കുട്ടികളുമായി ചങ്ങാത്തം കൂടി ഇവരുടെ ദേഹത്ത് കയ്യിലോ കിടക്കുന്ന ആഭരണം മോഷ്ടിക്കുക ആണ് ഇവരുടെ  പതിവ് ആഭരണം കവർന്നുതിനുശേഷം   അതെ രീതിയിലുള്ള ആഭരണം  അവരെ ധരിപ്പിക്കുകയും ചെയ്യും  ഇതാണ് പതിവ്   ഇന്ന്  ഉച്ചയ്ക്ക് 12 മണിയോടുകൂടി ഇതേ സംബന്ധിച്ചുള്ള വിവരം കട്ടപ്പന പോലീസിനു ലഭിക്കുകയും തുടർന്ന്  സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവർ പരിശോധിച്ചശേഷം  പ്രതി കുഴിത്തൊളു സ്വദേശിയാണെന്ന് മനസ്സിലാക്കുകയും ആയിരുന്നു  ഇതിനുശേഷം കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് എത്തി വീട്ടിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പ്രതിയെ പിടികൂടിയത് മൂലം  തെളിയാതെ കിടന്ന ഏകദേശം അഞ്ചോളം കേസുകൾ തെളിയിക്കാൻ  സാധിക്കുമെന്നും പോലീസ് അധികൃതർ അറിയിച്ചു അതോടൊപ്പം ഇത്തരത്തിൽ നിരവധി സംഘങ്ങൾ പുറത്ത് പ്രവർത്തിക്കുന്നുണ്ട് എന്നും അതിനാൽ കുട്ടികളുമായി പുറത്തേക്ക് ഇറങ്ങുന്നവർ ഇത്തരത്തിൽ സ്നേഹം നടിച്ച് വരുന്നവരെ  സൂക്ഷിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.


 കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ  സർക്കിൾ ഇൻസ്പെക്ടർ വിശാൽ ജോൺ  എസ് ഐ മാരായ ദിലീപ് കുമാർ,ഷംസുദ്ദീൻ, മറ്റ് ഉദ്യോഗസ്ഥരായ ഹരികുമാർ  പ്രശാന്ത്  അരുൺകുമാർ  റസിയ, ടെസി മോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്..


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe