Type Here to Get Search Results !

ടിപ്പുവിന്റെ കൊട്ടാരം നിർമ്മിച്ചത് ക്ഷേത്രഭൂമി കയ്യേറി; ഹിന്ദു ജനജാഗ്രതി സമിതി

 





ബംഗളൂരുവിലെ ടിപ്പു സുൽത്താന്റെ കൊട്ടാരം ക്ഷേത്രഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി. കൊട്ടാരത്തിൽ സർവേ നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. വാരണാസി ​ഗ്യാൻവാപി മസ്ജിദിനും കുത്തബ് മിനാറിനുമെതിരെ സമാന ആരോപണങ്ങളുമായാണ് ഹിന്ദുത്വ വാദികൾ രം​ഗത്തെത്തിയിരുന്നത്.


ബെംഗളൂരുവിലെ ടിപ്പു സുൽത്താന്റെ കൊട്ടാരം ക്ഷേത്രഭൂമി കയ്യേറി പണിതതാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹൻ ഗൗഡ ആരോപിച്ചു. ടിപ്പു സുൽത്താന്റെ കൊട്ടാരം പണിത സ്ഥലം വെങ്കിട്ടരാമൻ സ്വാമി ക്ഷേത്രത്തിന്റേതാണെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം 15-ാം നൂറ്റാണ്ടിൽ പണിതതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ക്ഷേത്രത്തിൽ വേദങ്ങൾ പഠിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ടിപ്പു സുൽത്താന്റെ കാലത്താണ് ഈ ഭൂമി പിടിച്ചെടുത്തതെന്നാണ് മോഹൻ ഗൗഡ പറയുന്നത്. ഭൂമി സർവേ നടത്തി യഥാർത്ഥ ഉടമകൾക്ക് വിട്ടുകൊടുക്കണമെന്നാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe