ഓച്ചിറ: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവാചകനെ അവഹേളിച്ച് ഫേസ് ബുക്കില്‍ കുറിപ്പിട്ട കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍.
ക്ലാപ്പന വരവിള സനത് ഭവനത്തില്‍ സനതിനെയാണ് (29) ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് സ്ഥിരമായി പ്രകോപനപരമായ കുറിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ ഇടാറുണ്ടെന്നും ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 153 എ പ്രകാരമാണ് കേസെടുത്തത്.
വിദേശത്ത് പോകാന്‍ പി.സി.സിക്കുവേണ്ടി കഴിഞ്ഞ ദിവസം ഇയാള്‍ അപേക്ഷ നല്‍കിയിരുന്നു. അതിനിടയിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന കുറിപ്പിട്ടതിന് അറസ്റ്റിലായത്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാര്‍, ഓച്ചിറ സി.ഐ വിനോദ്, എസ്.ഐമാരായ നിയാസ്, വേണുഗോപാല്‍, എസ്.പി.ഒമാരായ വിനോദ്, കനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.