Type Here to Get Search Results !

വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്: ജൂലായ് 30 വരെ അപേക്ഷിക്കാം





സാമ്ബത്തിക പരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന 'വിദ്യാകിരണം' പദ്ധതിക്ക് ജൂലായ് 30 വരെ അപേക്ഷിക്കാമെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു അറിയിച്ചു.



മാതാപിതാക്കള്‍ രണ്ട് പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരാണെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകാര്‍ക്ക് 300 രൂപയും ആറ് മുതല്‍ പത്തുവരെ 500 രൂപയും പ്ലസ് വണ്‍, പ്ലസ് ടു, ഐ.ടി.ഐ, മറ്റ് തത്തുല്യ കോഴ്‌സുകള്‍ എന്നിവയ്ക്ക് 750 രൂപ, ഡിഗ്രി, പിജി, പൊളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയ്ക്ക് 1000 രൂപയുമാണ് പ്രതിമാസ സ്‌കോളര്‍ഷിപ്പ്.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരിക്കണം. മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം. മറ്റ് വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവര്‍ ആകരുത് തുടങ്ങിയ വ്യവസ്ഥകളുണ്ട്. എല്ലാ ക്ലാസുകളിലേക്കും പരമാവധി പത്തു മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. suneethi.sjd.kerala.gov.in, 0471 2302851, 0471 2306040.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe