Type Here to Get Search Results !

Kerala PSC 10th Level preliminary exam date extended Apply Now





കേരള PSC 10th ലെവൽ പ്രാഥമിക പരീക്ഷ പല കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് വീണ്ടുമൊരു അവസരം നൽകുവാൻ കേരള പി എസ് സി തീരുമാനിച്ചു


പത്താം ക്ലാസ് യോഗ്യത പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യ അഞ്ച് ഘട്ടങ്ങളിൽ ( 2022 മേയ് 15 , മേയ് 28 , ജൂൺ 11 , ജൂൺ 19 , ജൂലൈ 2 ) പരീക്ഷയെഴുതുവാൻ കഴിയാത്ത ഉദ്യോഗാർത്ഥികളിൽ താഴെ പറയുന്ന കാരണങ്ങളാൽ എഴുതാൻ പറ്റാത്തവർക്ക് ഒരു അവസരം കൂടി

  • ഗവ.അംഗീകൃത സ്ഥാപനങ്ങൾ , യൂണിവേഴ്സിറ്റികൾ എന്നിവ നടത്തിയ പരീക്ഷകൾ ഉള്ളവർ
  • ആക്സിഡന്റ് പറ്റി ചികിൽസയിൽ കഴിയുന്നവർ
  • കോവിഡ് ബാധിതർ
  • പരീക്ഷാ ദിവസം വിവാഹം നിശ്ചയിച്ചിട്ടുള്ളവർ
  • പ്രസവം സംബന്ധമായ ആയ കാര്യങ്ങൾ ഉൾപെട്ടവർ

തുടങ്ങിയ കാരണങ്ങളാൽ പരീക്ഷയെഴുതാത്തവർക്ക് താഴെപ്പറയുന്ന രേഖകൾ സഹിതം 24.06.2022 – ന് മുൻപ് അപേക്ഷ സമർപ്പിക്കുക


  • പരീക്ഷ എഴുതിയ അഡ്മിഷൻ ടിക്കറ്റുകൾ
  • Covid സംബന്ധമായ മെഡിക്കൽ സർട്ടിഫിക്കറ്റ്
  • ആക്സിഡൻറ് പരമായ ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ്

വിവാഹ സംബന്ധമായ വിശ്വാസയോഗ്യമായ രേഖകൾ സഹിതം 24.06.2022 – ന് മുൻപ് അപേക്ഷ സമർപ്പിക്കുന്നവർക്ക് 16.07. 2022 – ൽ നടത്തുന്ന അവസാന ഘട്ടപരീക്ഷ എഴുതുവാൻ അവസരം നൽകുന്നതാണ്. മറ്റു കാരണങ്ങളാൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ആറാം ഘട്ടത്തിനു ശേഷം പരീക്ഷ നടത്തുന്നതല്ല.


അപേക്ഷകൾ jointce.psc@kerala.gov.in എന്ന email അഡ്രസ്സിൽ / തപാലിൽ അയയ്ക്കേണ്ടതാണ് . ഫോൺ- 04712546260 , 246 .

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe