Type Here to Get Search Results !

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി, ഒടുവില്‍ കാമുകനൊപ്പം തീയേറ്ററില്‍ പിടിയില്‍!






 കണ്ണൂര്‍ : സ്‌കൂളിലേക്ക് രാവിലെ വീട്ടില്‍ നിന്നും വാനില്‍ പുറപ്പെട്ട പതിനൊന്നുകാരിയെ കാണാനില്ല. ഒടുവില്‍ കണ്ടെത്തിയത് കാമുകനൊപ്പം തിയറ്ററില്‍.


കണ്ണൂര്‍ സിറ്റി സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇന്നു രാവിലെ മുതല്‍ കാണാതായത്. മണിക്കൂറുകളോളം അധ്യാപകരും കണ്ണൂര്‍ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററില്‍ നിന്ന് കാമുകനൊപ്പം കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി പോയത്.


താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കാമുകിയെ തപ്പി പതിനാറുകാരന്‍ കണ്ണൂരിലെത്തിയത്. തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥിനി ക്ലാസിലെ മേല്‍നോട്ടമുള്ള അധ്യാപികയ്ക്ക് പനിയാണ് നാളെ ലീവായിരിക്കുമെന്ന് മെസേജ് അയച്ചിരുന്നു.


എന്നാല്‍, രാവിലെ വിദ്യാര്‍ഥിനി സാധാരണ സ്‌കൂളില്‍ പോകുന്നതുപോലെ വീട്ടില്‍ നിന്ന് ഇറങ്ങി. സ്‌കൂളിന്റെ മുന്നില്‍ ഇറങ്ങി. അവിടെ കാത്തുനിന്ന 16 കാരനൊപ്പം യാത്ര തിരിച്ചു



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe