Type Here to Get Search Results !

വൈദ്യുതിവേലിയില്‍ തട്ടി വീട്ടമ്മ മരിച്ച നിലയില്‍





പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയില്‍ അയല്‍വാസിയുടെ കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍ തട്ടി വീട്ടമ്മ മരിച്ചു.


വള്ളിയാനി ചരിവ് പുരയിടത്തില്‍ ശന്തമ്മ (63) ആണ് മരിച്ചത്. അയല്‍വീടിന് സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതിവേലിയില്‍ തട്ടിയാണ് അപകടമെന്നാണ് വിവരം. ഷോക്കേറ്റു വീണ ശാന്തമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും ഷോക്കേറ്റു.


കൂടുതൽ അറിയാൻ ഇമേജിൽ click ചെയ്യുക 


കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ മേഖലയാണ് മലയാലപ്പുഴയിലെ ഈ പ്രദേശം. ഇവിടുത്തെ കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിനായി വ്യാപകമായി വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതിവേലിക്ക് സമീപം മുന്നറിയിപ്പ് സന്ദേശം വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശാന്തമ്മയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe