Type Here to Get Search Results !

വിചാരിച്ച പോലെ നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുന്നില്ലേ? കാരണം ഈ 4 പിഴവുകൾ

 




ജോലി നേടി ആദ്യ കുറച്ച് നാൾ പണം സ്വരൂപിക്കാൻ എളുപ്പമാണ്. എന്നാൽ വിവാഹം, കുട്ടികൾ, അവരുടെ പഠനത്തിന്റെ ആവശ്യം, ചികിത്സ, വീട്, ലോൺ, ഇഎംഐ എന്നിങ്ങനെ പ്രാരാബ്ധങ്ങൾ കൂടി വരുന്നതോടെ നമ്മുടെ സമ്പാദ്യവും കുറയും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നതിനിടെ വേണ്ടത്ര സമ്പാദിക്കാനോ, റിട്ടയർമെന്റ് കാലത്തേക്ക് കരുതി വയ്ക്കാനോ പലർക്കും സാധിക്കില്ല. 



40 വയസിനോടടുക്കുമ്പോൾ തന്നെ സമീപ ഭാവിയിലുള്ള റിട്ടയർമെന്റിനെ കുറിച്ച് ആലോചിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 40 വയസ് പിന്നിടുന്ന വ്യക്തിക്ക് മുന്നിൽ വിരമിക്കാൻ പതനിഞ്ച് വർഷം കൂടിയുണ്ട്. ഇക്കാലത്ത് ശ്രമിച്ചാൽ വിരമിക്കൽ കാലം സുരക്ഷിതമാക്കാം.

ആദ്യം തയാറാക്കേണ്ടത് അടിയന്തര ആവശ്യങ്ങൾക്കുള്ള നീക്കിയിരിപ്പാണ്. കൊവിഡ് കാലത്ത് പലർക്കും ജോലി നഷ്ടപ്പെട്ടു. പലർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉടലെടുത്തു. അപ്പോഴെല്ലാം പിടിച്ചു നിൽക്കാൻ നമുക്ക് എമർജൻസി ഫണ്ട് വേണം. വായ്പകൾ മുടങ്ങാതെ അടയ്ക്കാനും, വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം എന്നിവ അടയ്ക്കാനും മറ്റും ഈ പണം ഉപകരിക്കും. വരുമാനം നിലയ്ക്കുന്ന അവസ്ഥയിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഇതിലൂടെ സാധിക്കുമെന്ന് ചുരുക്കം.


വിരമിക്കൽ ഫണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനേക്കാൾ കുറവ് മാത്രം കരുതുന്നതാണ് നിങ്ങൾ ചെയ്യുന്ന മറ്റൊരു തെറ്റ്. വിദ്യാഭ്യാസത്തിന് ചെലവ് കൂടുന്നതിനൊപ്പം ചികിത്സാ ചെലവും വർധിക്കുകയാണ് എന്നത് മറക്കരുത്. കുട്ടികളുടെ പഠനത്തിനായി പലിശ കുറഞ്ഞ വിദ്യാഭ്യാസ വായ്പകൾ എടുക്കാം. ജോലി ലഭിച്ച ശേഷം കുട്ടികളത് അടച്ച് തീർത്താൽ മതി.

ഇൻഷൂറൻസിനോട് വിമുഖത കാണിക്കുന്നതാണ് മൂന്നാമത്തെ തെറ്റ്. ടേം ഇൻഷൂറൻസ് വഴി കുറഞ്ഞ തുക പ്രീമിയത്തിൽ ലൈഫ് ഇൻഷൂറൻസ് ലഭിക്കും.പ്രായം കൂടുന്നതിന് അുസരിച്ച് പ്രീമിയം കൂടുന്നതിനാൽ എത്രയും പെട്ടെന്ന് പോളിസി എടുക്കുന്നതാണ് നല്ലത്.

ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ്, പിപിഎഫ്, പോസ്‌റ്റോ ഓഫിസ് സേവിംഗ്‌സ്, നാഷ്ണൽ പെൻഷൻ സ്‌കീം എന്നിവ പോലുള്ള ചെറിയ സമ്പാദ്യങ്ങളെ ആശ്രയിക്കുന്നതിന് പകരം ഇക്വിറ്റി രംഗത്തേക്ക് ഇറങ്ങാത്തത് സമ്പാദ്യം വർധിക്കാൻ സഹായിക്കില്ല. വലിയ ലാഭം കൊയ്യാൻ ഇതിലും മികച്ച വഴിയില്ല.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe