Type Here to Get Search Results !

പേവിഷബാധയേറ്റ നായയുടെ ലക്ഷണങ്ങൾ എന്തൊക്കെ ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവുനായ ആക്രമണത്തിന്റെ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. പേവിഷബാധ പ്രതിരോധത്തി‌നുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങൾ തുടരുന്ന സാഹചര്യം ​ഗൗരവമായി കണക്കാക്കേണ്ടതുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.


2020-ലും 21-ലുമായി 16 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. കടിയേൽക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നായകൾക്ക് പേവിഷബാധ ഏറ്റതാണോ എന്ന് നേരത്തേ തിരിച്ചറിയാൻ കഴിയുക പ്രധാനമാണ്. നായക്ക് പേവിഷബാധ ഏറ്റാലുള്ള ലക്ഷണങ്ങളും പേവിഷബാധയുള്ള നായയുടെ കടിയേറ്റാലുണ്ടാകുന്ന ലക്ഷണങ്ങളും എന്തൊക്കെയെന്നു നോക്കാം.


⭕ പേവിഷബാധ ഏറ്റ നായയുടെ ലക്ഷണങ്ങൾ

▪️ പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ

▪️ നായയുടെ വായിൽ നിന്നും നുരയും പതയും വരിക

▪️ അക്രമ സ്വഭാവം കാണിക്കുക

▪️ യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക

▪️ പെട്ടെന്ന് ഭക്ഷണം കഴിക്കാതെയാവുക

▪️ പിൻ‌കാലുകൾ തളരുക

▪️ നടക്കുമ്പോൾ വീഴാൻ പോവുക

▪️ ചില നായ്ക്കൾ മിണ്ടാതെ ഒതുങ്ങിക്കൂടുന്നെങ്കിലും ശ്രദ്ധിക്കണം.


⭕ പേവിഷബാധയുടെ ലക്ഷണങ്ങൾ

▪️ കടിയേറ്റ ഭാ​ഗത്ത് ചൊറിച്ചിൽ

▪️ മുറിവിന് ചുറ്റും മരവിപ്പ്

▪️ തലവേദന

▪️ പനി

▪️ തൊണ്ടവേദന

▪️ ക്ഷീണം

▪️ ഓക്കാനം

▪️ ഛർദി

▪️ ശബ്ദത്തിലുള്ള വ്യത്യാസം

▪️ ഉറക്കമില്ലായ്മ

▪️ കാറ്റ്, വെള്ളം, വെളിച്ചം എന്നിവയോടുള്ള ഭയം.


കടിയേറ്റ ഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചിൽ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിച്ചു എന്നതിന്റെ സൂചനയാണ്. റാബിസ് ബാധയുണ്ടായ 60 മുതൽ 80 ശതമാനം വരെ ആളുകളിലും ഈ ലക്ഷണമുണ്ടാകാം. മസ്തിഷ്‌ക ജ്വരമുണ്ടാകുമ്പോൾ രണ്ടു തരത്തിലുള്ള പ്രതികരണം കാണാം. ഒന്ന് എൻസിഫലൈറ്റിസ് റാബിസ്. രണ്ട് പരാലിറ്റിക് റാബിസ്.


⭕ എൻസിഫലൈറ്റിസ് റാബിസ്

▪️ അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, തുടർന്ന് അപസ്മാര ചേഷ്ടകൾ

▪️ സ്വയം നിയന്ത്രിത നാഡീവ്യൂഹത്തിന്റെ തകരാറിനെത്തുടർന്ന് അമിതമായി ഉമിനീർ ഉത്പാദിപ്പിക്കും

▪️ തലച്ചോറിന്റെ പിൻഭാഗത്തായി കാണപ്പെടുന്ന ബ്രെയിൻ സ്റ്റെമ്മിനെ രോഗം ബാധിച്ചാൽ വെള്ളമിറക്കാൻ ബുദ്ധിമുട്ടുണ്ടാകും.

▪️ രോഗം കൂടുന്നതോടെ രോഗി കോമയിലേക്ക് വഴുതിവീഴാം, തുടർന്ന് മരണം സംഭവിക്കാം.


⭕ പരാലിറ്റിക് റാബിസ്

▪️ കൈകാൽ തളർച്ച

▪️ ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാവൽ

▪️ വെള്ളത്തോടും കാറ്റിനോടുമുള്ള ഭയം ഈ വിഭാഗത്തിൽ കാണാറില്ല.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe