Type Here to Get Search Results !

എനിക്കെന്റെ താലി ജീവനേക്കാള്‍ വലുത്', ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സീമന്ത രേഖയില്‍ ധാരാളം സിന്ദൂരമിടുന്ന ഭാര്യ; ആര്‍ഭാട ജീവിതത്തിനായി വ്യവസായിയെ വീഴ്‌ത്തിയത് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്

 





പാലക്കാട്: ആര്‍ഭാട ജീവിതം തുടരാന്‍ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്.

പ്രതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിക്കും. കേസില്‍ അറസ്റ്റിലായ ദേവു - ഗോകുല്‍ ദീപ് ദമ്ബതികള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്.



'ഫിനിക്സ് കപ്പിള്‍സ്' എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ദമ്ബതികള്‍ അറിയപ്പെട്ടിരുന്നത്. ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സീമന്തരേഖയില്‍ ധാരാളം സിന്ദൂരം തൊടുന്ന 'ഉത്തമയായ ഭാര്യ' എന്ന നിലയിലാണ് ഒരു വിഭാഗം ആളുകള്‍ക്ക് ദേവു പ്രിയങ്കരിയായത്. 'എന്റെ താലി എനിക്ക് ജീവനേക്കാള്‍ വലുതാണ്, അത് തന്നവനും' എന്ന് പറഞ്ഞുകൊണ്ട് ദേവു മുമ്ബ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ യുവതിയോടുള്ള പലരുടെയും പ്രിയം കൂടുകയും ചെയ്തു.



ദമ്ബതികള്‍ പങ്കുവയ്ക്കുന്ന റീല്‍സില്‍ കൂടുതലും യാത്രകളും ഇവരുടെ ആഡംബര ജീവിതവുമായിരുന്നു. ആഡംബര ജീവിതത്തിനായി ഇവര്‍ തേന്‍കെണിയില്‍പ്പെടുത്തിയവരില്‍ ഭൂരിഭാഗം പേരും ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ളവരാണ്. ഇരയെ മറ്റ് പ്രതികള്‍ പറയുന്ന സ്ഥലത്തെത്തിച്ചാല്‍ നാല്‍പ്പതിനായിരം രൂപയാണ് ദമ്ബതികള്‍ക്ക് കമ്മീഷനായി ലഭിച്ചിരുന്നത്.



ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വെറും പതിനാല് ദിവസംകൊണ്ടാണ് ഇവര്‍ വലയിലാക്കിയത്. വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി യാക്കരയില്‍ മുപ്പതിനായിരം രൂപ മാസ വാടകയില്‍ വീട് വാടകയ്‌ക്കെടുത്തിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe