Type Here to Get Search Results !

ആശങ്കയായി വ്യാജ ആധാര്‍ കാര്‍ഡുകള്‍; കേരളമടക്കം 8 സംസ്ഥാനങ്ങളില്‍ സാമ്ബിള്‍ സര്‍വേ നടത്താനൊരുങ്ങി കേന്ദ്രം





വ്യാജ ആധാര്‍ കാര്‍ഡുകളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, കേരളം, തമിഴ്‌നാട്, കര്‍ണാടക, അസം, പശ്ചിമ ബംഗാള്‍, മേഘാലയ, ത്രിപുര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രം സാമ്ബിള്‍ സര്‍വേ നടത്തിയേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.


നവംബര്‍ അവസാനവാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഈ വിഷയത്തില്‍ എല്ലാ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


എട്ട് സംസ്ഥാനങ്ങളില്‍ സെന്‍സിറ്റീവ് ജില്ലകളായി കണ്ടെത്തിയ, കേരളത്തിലെ എറണാകുളം, തമിഴ്നാട്ടിലെ തിരിപ്പൂര്‍, കര്‍ണാടകയിലെ ബെംഗളൂരു, അസമിലെ കരിംഗഞ്ച്, ഗോള്‍പാറ, ധുബ്രി, ദക്ഷിണ സല്‍മാര, ഹൈലകണ്ടി, മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ്, ത്രിപുരയില്‍ പശ്ചിമ ത്രിപുര, സിപാഹിജാല, മഹാരാഷ്ട്രയിലെ മുംബൈ സെന്‍ട്രല്‍, പശ്ചിമ ബംഗാളിലെ പാല്‍ഘര്‍, നോര്‍ത്ത് 24 പര്‍ഗാനാസ്, ദക്ഷിണ 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ സര്‍വേ നടത്തുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

Read Also- ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കും: സ്മൃതി ഇറാനി

യോഗത്തില്‍ ആഭ്യന്തരസെക്രട്ടറി നിലവിലെ സ്ഥിതിഗതികള്‍ എല്ലാ സംസ്ഥാനങ്ങളെയും ധരിപ്പിച്ചതായും പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായും അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളോടും സാമ്ബിള്‍ സര്‍വേ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, തുടര്‍ന്ന് അത് വിശദമായി പഠിക്കും. ആധാര്‍ ദുരുപയോഗം തടയാന്‍ ഒരു സംവിധാനം സ്ഥാപിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നുവെന്നും ആശയങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് ആരാഞ്ഞിട്ടുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.


'വ്യാജ ആധാര്‍ കാര്‍ഡുകള്‍ നമ്മുടെ രാജ്യത്തിന് വലിയ ഭീഷണിയാണ്, അത് ഉടനടി പരിഹരിക്കണം. അതിര്‍ത്തി സംസ്ഥാനങ്ങള്‍ കൂടുതല്‍ അപകടത്തിലാണ്. കേന്ദ്രത്തില്‍ നിന്ന് എന്ത് നിര്‍ദേശം വന്നാലും അത് പാലിക്കും', മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe