Type Here to Get Search Results !

റെന്റിനെടുത്ത കാര്‍ ഉപയോഗിച്ച്‌ ഫോണ്‍ ഹാക്കിങ്‌; പരാതിയുമായി പ്രവാസിയുടെ കുടുംബം





റെന്റഡ് കാര്‍ ഉപയോഗിച്ച്‌ കുടുക്കിലായെന്ന് ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയ പ്രവാസിയുടെ പരാതി.


വാടകാടിസ്ഥാനത്തില്‍ ഉപയോഗിക്കാനെടുത്ത കാറുപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്‌തെന്നാണ് കൊണ്ടോട്ടി സ്വദേശി ഷബീര്‍ അഹമ്മദിന്റെ ഭാര്യ തംജിദയുടെ പരാതി. കാറില്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ച മൊബൈലുകള്‍ ഹാക്ക് ചെയ്‌ത്‌ അജ്ഞാതര്‍ മൊബൈലിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും ഷമീറിന്റെ കുടുംബം പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. 


ദുബൈയില്‍ നിന്ന് അവധിക്ക് വന്നപ്പോഴാണ് ഷമീര്‍ കാര്‍ വാടകയ്‌ക്കെടുത്തത്. കുറച്ച്‌ ദിവസത്തിന് ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം ചോര്‍ന്നതായി ശ്രദ്ധയില്‍പെട്ടു. ഇ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. നെറ്റ് ബാങ്കിങ് ആക്‌സസ് ചെയ്യാനും ശ്രമം നടന്നുവെന്ന് ഷമീറിന്റെ സഹോദരന്‍ പറയുന്നു. ഇതിന് പുറമേ ഇവരുടെ പേരില്‍ ആന്ധ്രാ പോലീസില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തതായും ഷമീറിന്റെ സഹോദരന്‍ പറയുന്നു. കാര്‍ എടുത്തയിടത്ത് നിന്ന് ആളുകള്‍ എത്തി പരിശോധന നടത്തിയിട്ടും കാര്യമായൊന്നും കണ്ടെത്താനായില്ല.


മാസം ഇരുപതിനായിരം രൂപ റെന്റ് നിശ്ചയിച്ചാണ് സ്വിഫ്റ്റ് കാര്‍ എടുത്തത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് അസ്വാഭാവികമായ കാര്യങ്ങള്‍ സംഭവിച്ചത്. സൈബര്‍ സെല്ലും വിശദമായ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe