Type Here to Get Search Results !

UPI Transactions: തെറ്റായ നമ്ബരിലേക്കാണോ പണം അയച്ചത്? പേടിക്കേണ്ട, തിരികെ കിട്ടാന്‍ ചെയ്യേണ്ടത് ഇത്രമാത്രം




ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളുടെ കാലമാണിത്. യുപിഐ വഴിയുള്ള ഇടപാടുകളില്‍ കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി വന്‍ വര്‍ധനയാണ് കണ്ടുവരുന്നത്.


വഴിയോര കച്ചവടക്കാര്‍ മുതല്‍ റീട്ടെയില്‍ വ്യാപാരികള്‍ വരെ പണം കൈമാറുന്നത് ഇപ്പോള്‍ യുപിഐ വഴിയാണ്. യുപിഐ സംവിധാനം സുരക്ഷിതമാണ്. എന്നാല്‍ നമ്മളുടെ അശ്രദ്ധ കൊണ്ട് അബദ്ധങ്ങള്‍ സംഭവിക്കുകയും സാമ്ബത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തേക്കാം. അതിനാല്‍ ഇത്തരം ഇടപാടുകള്‍ നടത്തുമ്ബോള്‍ എപ്പോഴും ശ്രദ്ധയോട് കൂടി ചെയ്യുക. 

Read Also:- ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അശ്രദ്ധ മൂലം പലര്‍ക്കും പറ്റുന്ന അബന്ധമാണ് തെറ്റായ നമ്ബരിലേക്ക് പണം അയക്കുന്നത്. തെറ്റായ യുപിഐ ഐഡിയില്‍ പണം അയയ്ക്കുമ്ബോള്‍ അത് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോകും എന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണല്ലോ? അത്തരത്തില്‍ തെറ്റായ നമ്ബരിലേക്ക് പണം അയച്ചാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. അങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.


പലരും ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ പരിഭ്രാന്തരാകുകയല്ല വേണ്ടത്. നിങ്ങള്‍ ഏത് പേയ്മെന്റ് സംവിധാനം ഉപയോഗിച്ചാണോ പണമിടപാട് നടത്തിയത് അതില്‍ പരാതി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് ആര്‍ബിഐ നല്‍കുന്ന നിര്‍ദേശം. പേടിഎം, ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ആളുകളും കൂടുതലായി ഉപയോഗിക്കുന്നത്. ഇവയുടെ ഉപഭോക്തൃ സേവനത്തില്‍ നിങ്ങള്‍ക്ക് പരാതി നല്‍കാം. അതില്‍ നിന്നും നിങ്ങള്‍ക്ക് സഹായം തേടുകയും റീഫണ്ടിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്യാം.


ഈ ആപ്പുകള്‍ നിങ്ങളുടെ പ്രശ്‌നം പരിഹരിച്ചില്ല എന്നുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ ചെയ്യേണ്ടത് ആര്‍ബിഐയുടെ ഓംബുഡ്‌സ്മാനെ സമീപിക്കുകയെന്നതാണ്. ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാന്‍ ആര്‍ബിഐ നിയോഗിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്‌സ്മാന്‍. യുപിഐ, ഭാരത് ക്യുആര്‍ കോഡ് എന്നിവ വഴിയുള്ള പേയ്‌മെന്റ് ഇടപാടുകളെ സംബന്ധിച്ച്‌ ആര്‍ബിഐ നിര്‍ദ്ദേശങ്ങളുണ്ട്. പേയ്‌മെന്റ് സംവിധാനം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഫണ്ട് ക്രെഡിറ്റ് ചെയ്യുന്നതില്‍ പരാജയപ്പെടുകയോ, തുക തിരികെ നല്‍കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് പരാതി ഫയല്‍ ചെയ്യാം.ഈ ആപ്പുകള്‍ നിങ്ങളുടെ പ്രശ്‌നം പരിഹരിച്ചില്ല എന്നുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ ചെയ്യേണ്ടത് ആര്‍ബിഐയുടെ ഓംബുഡ്‌സ്മാനെ സമീപിക്കുകയെന്നതാണ്. ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാന്‍ ആര്‍ബിഐ നിയോഗിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്‌സ്മാന്‍. യുപിഐ, ഭാരത് ക്യുആര്‍ കോഡ് എന്നിവ വഴിയുള്ള പേയ്‌മെന്റ് ഇടപാടുകളെ സംബന്ധിച്ച്‌ ആര്‍ബിഐ നിര്‍ദ്ദേശങ്ങളുണ്ട്. പേയ്‌മെന്റ് സംവിധാനം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഫണ്ട് ക്രെഡിറ്റ് ചെയ്യുന്നതില്‍ പരാജയപ്പെടുകയോ, തുക തിരികെ നല്‍കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് പരാതി ഫയല്‍ ചെയ്യാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe