അബ്ദുല്‍ ഹക്കീം ഫൈസി അദൃശേരി സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ സമസ്ത നേതാക്കളും പങ്കെടുത്തു.
വിവാദങ്ങൾ അവസാനിപ്പിക്കാൻ ഹക്കീം ഫൈസി രാജിവയ്ക്കണമെന്ന നിലപാടിൽ സമസ്ത ഉറച്ചുനിന്നതോടെയാണ് സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾ രാജി ആവശ്യപ്പെട്ടതാണെന്നാണ് സൂചന.
സമസ്തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടതില്‍ സമസ്ത അതൃപതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. ഇന്ന് ഹക്കീം ഫൈസി രാജിക്കത്ത് നൽകുമെന്ന് ചർച്ചയ്ക്ക് ശേഷം സാദിഖലി തങ്ങൾ പ്രതികരിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ഹക്കീം ഫൈസി തയ്യാറായില്ല.