ഭര്‍ത്താവിനെ ഉപേക്ഷിച്ച്, അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയായ യുവതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. നെടുങ്കണ്ടത്താണ് സംഭവം നടന്നത് ഭര്‍ത്താവിനൊപ്പം, നെടുങ്കണ്ടത്തെ സ്വന്തം വീട്ടിലെത്തിയ 23കാരിയായ യുവതി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. യുവതി കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടില്‍ എത്തിയത്.
ഭാര്യയെയും നാല് കുഞ്ഞുങ്ങളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി
യുവതിയെ വീട്ടില്‍ നിര്‍ത്തി ഭര്‍ത്താവ് മടങ്ങിയതിന് പിന്നാലെയാണ് സഹപാഠിയും അയല്‍വാസിയുമായ കാമുകനൊപ്പം യുവതി പോയത്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കാമുകനൊപ്പം വിട്ടയച്ചു.