Type Here to Get Search Results !

വയോധികയെ കെട്ടിയിട്ട്‌ജി കവര്‍ച്ച: പത്തൊന്‍പതുകാരന്‍ അറസ്‌റ്റില്‍

 



പന്തളം: പട്ടാപ്പകല്‍ വയോധികയെ കെട്ടിയിട്ട്‌ ബലപ്രയോഗത്തിലൂടെസ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ ഒരാളെ അറസ്‌റ്റ്‌ ചെയ്‌തു.


തോന്നല്ലൂര്‍ ഉളമയില്‍ സാബുവിന്റെ മകന്‍ റാഷിക്കാ(19)ണ്‌ പിടിയിലായത്‌. എന്നാല്‍, തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ചൊവാഴ്‌ച ഉച്ചയ്‌ക്കാണ്‌ കടയ്‌ക്കാട്‌ വടക്ക്‌ പനയറയില്‍ പരേതനായ അനന്തന്‍ പിള്ളയുടെ ഭാര്യ എസ്‌. ശാന്തകുമാരിയുടെ വീട്ടിലാണ്‌ രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്‌.


രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മയുടെ മൃതദേഹം: പാവകളെ കളിപ്പിച്ചുകൊണ്ട് പെണ്‍മക്കള്‍ അരികില്‍, ഞെട്ടലോടെ അയല്‍വാസികള്‍


ക്ഷേത്രത്തിലേക്ക്‌ സദ്യയ്‌ക്ക്‌ ഇല മുറിക്കാനെന്നെ വ്യാജേനെ വന്ന ഇരുവരും കുടിക്കാന്‍ വെള്ളം ചോദിക്കുകയും അത്‌ എടുക്കാന്‍ വയോധിക അടുക്കളയിലേക്ക്‌ ചെന്നപ്പോള്‍ കെട്ടിയിട്ട്‌ നാലു പവന്‍ സ്വര്‍ണവും 8000 രൂപയും കവരുകയുമാണുണ്ടായത്‌.


പിടിയിലായ റാഷിയുടെ വിരലടയാളം പരിശോധിച്ചതിനൊപ്പം ശാന്തകുമാരി പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്‌ പറഞ്ഞു. അടൂര്‍ ഡിവൈ.എസ്‌.പി ആര്‍. ബിനു. പന്തളം എസ്‌.എച്ച്‌.ഓ. എസ്‌. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അറസ്‌റ്റ്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe