Type Here to Get Search Results !

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന വ്യാപക പ്രതിഷധം ഇന്ന്; നാളെ മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

 




എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യത്തിലുറച്ച്‌ സംസ്ഥാനത്തെ വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും.


സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും എല്ലാ ദിവസവും കടകള്‍ തുറക്കണം എന്ന ആവശ്യവുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനത്തെ വ്യാപാരികളുടെ തീരുമാനം. നേരത്തെ പ്രഖ്യാപിച്ച പോലെ വ്യാപാരി വ്യവസായി ഏകോപനസമിതി നാളെമുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.


കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് എതിര്‍പ്പുമായി വരുന്നതോടെ പലയിടത്തും സംഘര്‍ഷ സാധ്യത തള്ളിക്കളയാനാവില്ല.


സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നിരുന്ന സിപിഎം അനുകൂല വ്യാപാരി സംഘടന വ്യാപാരി വ്യവസായി സമിതി യും ഇന്നുമുതല്‍ പ്രതിഷേധ രംഗത്തുണ്ടാകും. മുന്‍ സി.പി.എം എം.എല്‍.എ വി.കെ.സി മമ്മദ് കോയ പ്രസിഡന്‍റായി വ്യാപാരി വ്യവസായി സമിതി സെക്രട്ടറിയേറ്റിന് മുന്നിലും കലക്ടറേറ്റിന് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും.
ഒന്നിടവിട്ട് കട തുറക്കാതിരിക്കുന്നതും സമയം കുറക്കുന്നതും കോവിഡ് പ്രതിരോധത്തില്‍ ഗുണം ചെയ്യില്ലെന്ന നിലപാടിലേക്ക് ഐഎംഎ ഉള്‍പ്പെടെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ എത്തിയതും വ്യാപാരികള്‍ അനുകൂല സാഹചര്യമായി കാണുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജനസംഘടനകളും വ്യാപാരികളുമായി വ്യാപാരികള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe