Type Here to Get Search Results !

ഫെയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ച്‌ യുവാവില്‍ നിന്ന് തട്ടിയത് 11 ലക്ഷം; യുവതിയും തട്ടിപ്പിന് കൂട്ടുനിന്ന ഭര്‍ത്താവും അറസ്റ്റില്‍

 




പന്തളം: ഫെയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ച്‌ യുവാവില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും ത ഭര്‍ത്താവും അറസ്റ്റില്‍. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചായിരുന്നു പണം തട്ടല്‍.

കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്‌എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി ടി പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്.



പ്രതികളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 2020 ഏപ്രിലിലാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളാവുന്നത്.



പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും, നാളെ മുതല്‍ പ്രവേശനം നേടാം



അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നുമാണ് യുവതി യുവാവിനോട് പറഞ്ഞത്.

എസ്‌എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു യുവാവിനെ ധരിപ്പിച്ചത്. ഇതിനിടെ വിവാഹ സന്നദ്ധത അറിയിച്ച പാര്‍വതി യുവാവില്‍ നിന്ന് പണം ആവശ്യപ്പെട്ടു.



10 വയസ്സുള്ളപ്പോള്‍ തന്റെ മാതാപിതാക്കള്‍ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് യുവതി ആദ്യം പറഞ്ഞത്.



ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചിരുന്നു. പലവട്ടമായി 11,07,975 ലക്ഷം രൂപയാണ് യുവാവ് ബാങ്ക് വഴിയും മറ്റും നല്‍കിയത്. പാര്‍വതിയുടെ യാത്രാ ആവശ്യത്തിനായി കാര്‍ വാടകയ്‌ക്കെടുത്തു നല്‍കിയതിന് 8,000 രൂപയും ചെലവഴിച്ചു.



എന്നാല്‍ വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്ബോള്‍‍ പാര്‍വതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നിയത്. വിവരം അന്വേഷിക്കാന്‍ പാര്‍വതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനില്‍ ലാല്‍ ഭര്‍ത്താവാണെന്നും ഇവര്‍ക്ക് കുട്ടിയുണ്ടെന്നും അറി‍ഞ്ഞത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe