Type Here to Get Search Results !

എറണാകുളത്ത് ഓടുന്ന കാറിന് തീപിടിച്ചു; വാഹനത്തിലുണ്ടായിരുന്നത് എട്ട് പേര്‍

 





കൊച്ചി: വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുണ്ടന്നൂരിലാണ് സംഭവം. എട്ടോളം യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്.

മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന കാറിനാണ് കുണ്ടന്നൂര്‍ പാലത്തിന് മുകളില്‍വെച്ച്‌ തീ പിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.



തീ പിടിക്കുന്നതിന് മുമ്ബ് തന്നെ ഇവര്‍ വാഹനം ഓഫാക്കി പുറത്തിറങ്ങുകയായിരുന്നു. അപകട കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എഞ്ചിനുണ്ടായ തകരാറായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം.



കഴിഞ്ഞ ദിവസം കോഴിക്കോടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. കാറില്‍ നിന്ന് പുക ഉയര്‍ന്നതുകണ്ട് യാത്രക്കാര്‍ ഉടനെ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe