രാജകുമാരി: പ്രായപൂര്‍ത്തിയാകാത്ത പെണ്ണിനെ കൂടെ താമസിപ്പിച്ച കാമുകനെതിരെ പോക്സോ കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തമ്മില്‍ വിവാഹം കഴിച്ചതാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് സ്വന്തം വീട്ടിലെത്തിച്ചത്. പെണ്‍കുട്ടിക്ക് മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ കഴുത്തില്‍ താലിയുണ്ടായിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്ക് പങ്കില്ലെന്ന് വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശിശു ക്ഷേമ സമിതിക്ക് മുന്‍പ് ഹാജരാക്കി.