മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടികൊണ്ടു പോവാന്‍ ശ്രമം.
ഭയന്ന കുട്ടി കുതറിയോടി വീട്ടില്‍ എത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മുഴക്കുന്ന് സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ എസ്ഐ സോബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ നിരീക്ഷക്യാമറകള് പരിശോധിച്ചു തുടങ്ങി. ബൈക്കിലെത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.