Type Here to Get Search Results !

ആ കുരുന്നിനെ അഷ്ക്കര്‍ കണ്ടു, പിന്നെ രക്ഷകനായി

 




ഫോര്‍ട്ട്കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ച്ച ഫോര്‍ട്ടുകൊച്ചി കുട്ടികളുടെ പാര്‍ക്കില്‍ രണ്ടര വയസുള്ള കുരുന്ന് തനിച്ചിരുന്ന് ഒരു പട്ടിയുമായി കളിച്ചിരിക്കുന്നത് മട്ടാഞ്ചേരി ഓള്‍ഡ് കാത്തലിക് സിറിയന്‍ ബാങ്കിന് സമീപം താമസിക്കുന്ന ഓട്ടോഡ്രൈവര്‍ അഷ്ക്കറിന്റെ കണ്ണില്‍പ്പെട്ടു.


അവനെ അങ്ങനെ ഉപേക്ഷിച്ചു പോരാന്‍ അഷ്ക്കറിനാവുമായിരുന്നില്ല. ഫോര്‍ട്ടുകൊച്ചി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനൊപ്പം നാലു മണിക്കൂറോളം അവന്റെ മാതാപിതാക്കളെ തേടി ഫോര്‍ട്ടുകൊച്ചിയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ അവനെയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തി. അവിടെ നിന്ന് സിവില്‍ പൊലീസ് ഓഫീസറും ഒരു വനിത സിവില്‍ പൊലീസ് ഓഫീസറും സുഹൃത്ത് റോഷനുമൊത്ത് അഷ്ക്കര്‍ കളമശേരിയിലെ വാത്സല്യഭവനിലേക്ക് കുരുന്നിനെയും കൊണ്ട് യാത്ര തിരിച്ചു. 


പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; സ്ത്രീ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്; മൂന്നു വീടുകള്‍ തകര്‍ന്നു


കൊവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയെങ്കിലും പരിശോധനയില്ലായിരുന്നു. തുടര്‍ന്ന് പനമ്ബിള്ളി നഗറിലെ സ്വകാര്യ ലാബില്‍ പരിശോധന നടത്തിയ ശേഷം കളമശേരി വാത്സല്യഭവനിലെത്തിച്ചു. ഈ സമയമത്രയും തന്റെ വരുമാനം കളഞ്ഞ് ഈ യുവാവ് കുഞ്ഞിനെ സുരക്ഷിതമായി എത്തിക്കാന്‍ നിയമപാലകരോടൊപ്പം ഓടി നടന്നു.



ഇതിനിടെ അഷ്ക്കര്‍ ഈ സംഭവം നവ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. ഈ വിവരം അറിഞ്ഞാണ് കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന മൂവാറ്റുപുഴയിലെ റൈസ് മില്‍ ഉടമ ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത കുഞ്ഞിന്റെ മാതാവായ ആസാം സ്വദേശിനി പ്രിയങ്ക ബോറയെയും(21) ഇവരുടെ കാമുകനായ രൂപ് റോത്തിയെയും(25) കോടതി റിമാന്‍ഡ് ചെയ്തു. കാമുകന്‍ പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് മാതാവ് പൊലീസിനോട് പറഞ്ഞത്. കുഞ്ഞിനെ ആസാമിലേക്ക് അയക്കുന്നതിന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയോട് മൂവായിരം രൂപയും ഇവര്‍ വാങ്ങിയിരുന്നു.



രണ്ടര വയസുകാരനായ രാഹുലിന്റെ കഥ പുറം ലോകത്തെത്തിച്ച ഓട്ടോ ഡ്രൈവര്‍ അഷ്ക്കറിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. നവമാദ്ധ്യമങ്ങളില്‍ അഷ്ക്കറിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച്‌ നിരവധി പേരാണ് പോസ്റ്റിട്ടിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe