Type Here to Get Search Results !

കെഎസ്‌ആര്‍ടിസി പണിമുടക്ക് തുടങ്ങി; ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

 

ksrtc,ksrtc kerala,ksrtc online,ksrtc login,ksrtc airavat,ksrtc online ticket booking,ksrtc bus timings,ksrtc bus, kerala,kerala restaurant,kerala news,kerala restaurant munich,kerala matrimony,kerala psc,kerala dust,kerala map




തിരുവനന്തപുരം; കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് തുടങ്ങി.

ശമ്ബളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഇടത് -വലത്, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായി സമരം നടത്തുന്നത്. ഇന്ന് അര്‍ദ്ധരാത്രി ആരംഭിച്ച സമരം 48 മണിക്കൂര്‍ നീണ്ടുനില്‍ക്കും. എന്നാല്‍ സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍.


പണിക്കെത്താത്തവര്‍ക്ക് ശമ്ബളമില്ല


ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ,ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും. എല്ലാ യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെടും. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്ബളം പിടിക്കും. എന്നാല്‍ ഇതിനെ തള്ളിയാണ് യൂണിയനുകള്‍ സമരവുമായി മുന്നോട്ട് പോകുന്നത്.


മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായ ശമ്ബള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാല്‍ ഇത് വലിയ സാമ്ബത്തികബാധ്യതയ്ക്ക് ഇടയാക്കുമെന്നാണ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. കെഎസ്‌ആര്‍ടിസിയിലെ ശമ്ബള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്.


നായ കുറുകെ ചാടി: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു


 5 വര്‍ഷം പിന്നിടുമ്ബോഴും ശമ്ബളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍. ജൂണ്‍ മാസത്തില്‍ ശമ്ബള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി പറയുന്നത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe