Type Here to Get Search Results !

മുസ്ലീമായ നിനക്ക് ക്ഷേത്രത്തില്‍ എന്താടാ കാര്യം? ചോറ്റാനിക്കര ക്ഷേത്രം കാണാനെത്തിയ യുവാക്കളെ മര്‍ദിച്ച്‌ അവശരാക്കി പൊലീസ്

 

ernakulam south railway station,ernakulam tourist places,ernakulam town railway station,ernakulam medical centre,ernakulam general hospital,ernakulam


കൊച്ചി: മുസ്ലീം ആണെന്ന് ആരോപിച്ച്‌ ചോറ്റാനിക്കര ക്ഷേത്രം കാണാനെത്തിയ യുവാക്കളെ പൊലീസ് മര്‍ദിച്ചതായി പരാതി.ആലുവയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കായുള്ള ഇന്റ്ര്‍വ്യൂവിനെത്തിയ സുഹൃത്തുക്കള്‍ക്ക് നേരെയാണ് അതിക്രമം.

കോഴിക്കോട് പടിക്കല്‍ താഴത്ത് കക്കോടി കിഴക്കുമുറിയില്‍ മനോഹരന്റെ മകന്‍ പി.ടി. മിഥുന്‍, കൊല്ലം എച്ച്‌.ആന്റ്.സി കോളനി ഗാന്ധിനഗര്‍-17ല്‍ കെ. സെയ്താലി എന്നീ യുവാക്കള്‍ക്ക് നേരെയാണ് കഴിഞ്ഞ രാത്രി മര്‍ദനം അരങ്ങേറിയത്.

രത്രിയോടെ ക്ഷേത്രം കാണാന്‍ ഇവിടേക്ക് എത്തിയതായിരുന്നു യുവാക്കള്‍. എന്നാല്‍ രാത്രി വൈകിയതിനാല്‍ നട അടച്ചെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞതോടെ ഇവര്‍ മടങ്ങി. ഈ സമയം നൈറ്റ് പട്രോളിങ്ങിനായി വന്ന എസ്.ഐയും സംഘവും യുവാക്കളെ തടഞ്ഞ് നിര്‍ത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ബയോഡേറ്റ പരിശോധിച്ചപ്പോള്‍ ഒരാള്‍ മുസ്ലീംമാണെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് മുസ്ലീമായ നിനക്ക് അമ്ബലത്തില്‍ എന്താണ് കാര്യം എന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നു. സെയ്താലിയുടെ മുഖത്തും നെഞ്ചത്തും അടിക്കുകയും ഷൂസിട്ട് നടുവില്‍ ചവിട്ടി പരിക്കേല്‍പിക്കുകയും ചെയ്തുവെന്നും തടയാന്‍ ശ്രമിച്ച മിഥുനെയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. അവശനിലയില്‍ റോഡില്‍കണ്ട യുവാക്കളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.സംഭവത്തില്‍ എ.എസ്. ബാബുവിനെതിരെ എറണാകുളം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe