Type Here to Get Search Results !

Find your lost android phone, erase data

 

lost phone google authenticator,lost phone android,lost phone in uber,lost phone whatsapp,lost phone locator,lost phone complaint,lost phone in lyft,lost phone google,lost phone,



ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫോണ്‍ കളഞ്ഞു പോവുക എന്നത് ആര്‍ക്കും തന്നെ ചിന്തിക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. ഫോണ്‍ കളഞ്ഞു പോവുക എന്നാല്‍ ഫോണിന് കൊടുത്ത വില മാത്രമല്ല, അതിലെ ഫയലുകള്‍, വിവരങ്ങള്‍, ഫോണ്‍ നമ്ബറുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ അങ്ങനെ അതിലെ നിങ്ങള്‍ക്ക് വിലപ്പെട്ട പലതും നഷ്ടമാകും. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ കളഞ്ഞു പോയാല്‍ കണ്ടുപിടിക്കാനും അതിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്യാനും ഒരു വഴിയുണ്ട്.


എന്നാല്‍ കളഞ്ഞു പോകുന്ന എല്ലാ ആന്‍ഡ്രോയിഡ് ഫോണും കണ്ടുപിടിക്കാന്‍ സാധിക്കില്ല. ഫോണ്‍ കണ്ടു പിടിക്കാന്‍ സാധിക്കണമെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി ആവശ്യമാണ്.


സെറ്റിങ്സിലെ ചില ഓപ്ഷനുകള്‍ ഓണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമാണ് ഫോണ്‍ കണ്ടെത്താന്‍ സാധിക്കുക. അതുപോലെ ഫോണ്‍ സ്വിച് ഓണ്‍ ചെയ്ത അവസ്ഥയിലും ആയിരിക്കണം. ഫോണ്‍ കണ്ടുപിടിക്കേണ്ടത് എങ്ങനെയെന്ന് പറയും മുന്‍പ് സെറ്റിങ്സില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിചയപ്പെടാം.


lost phone android app,lost android phone on silent,lost android phone turned off,lost android phone recover contacts,lost android phone dead battery,lost phone android gps tracker,lost phone android,


ആദ്യമായി, നേരത്തെ പറഞ്ഞത് പോലെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്ത നിലയിലായിരിക്കണം. അതോടൊപ്പം ഫോണിലെ ലൊക്കേഷന്‍ സര്‍വീസും ഓണ്‍ ചെയ്ത നിലയിലായിരിക്കണം. അടുത്തതായി ഫോണിലെ 'ഫൈന്‍ഡ് മൈ ഡിവൈസ്' എന്ന സവിശേഷത ഓണ്‍ ചെയ്തിട്ടുണ്ടാകണം. അതുപോലെ ഗൂഗിള്‍ അക്കൗണ്ടില്‍ 'സൈന്‍ ഇന്‍' ചെയ്തിട്ടുണ്ടാവുകയും മൊബൈലിലെ നെറ്റ് ഓണ്‍ ആയിരിക്കേണ്ടതും അത്യാവശ്യമാണ്. അതുപോലെ തന്നെ നിങ്ങള്‍ക്ക് ഒരു ബാക്ക് അപ്പ് ഫോണോ, നഷ്ടപെട്ട ഫോണിന് ഒരു ബാക്ക്‌അപ്പ് കോഡോ ഉണ്ടെങ്കിലും സഹായകമാകും.

()

എങ്ങനെയാണ് ഫോണ്‍ കണ്ടെത്തി ഫയലുകള്‍ ഡിലീറ്റ് ചെയ്യേണ്ടത്


സ്റ്റെപ് 1: നിങ്ങളുടെ കയ്യിലുള്ള മറ്റൊരു ആന്‍ഡ്രോയിഡ് ഫോണില്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക (നഷ്ടപെട്ട ഫോണിലെ ഗൂഗിള്‍ അക്കൗണ്ട് തന്നെയായിരിക്കണം)


സ്റ്റെപ് 2: ഗൂഗിള്‍ ബ്രൗസര്‍ തുറന്ന ശേഷം 'Find My Device' എന്ന് സെര്‍ച് ചെയ്ത് ഗൂഗിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് സൈറ്റില്‍ കയറുക


സ്റ്റെപ് 3: നിങ്ങള്‍ വെബ്സൈറ്റില്‍ കേറുന്നതോടെ നഷ്ടപെട്ട ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ പോവുകയും ഫോണിന്റെ ലൊക്കേഷന്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുകയും ചെയ്യും. നിലവിലെ ലൊക്കേഷന്‍ അല്ലെങ്കില്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ അതിലൂടെ അറിയാന്‍ സാധിക്കും.


സ്റ്റെപ് 4: പേജിന്റെ താഴെയായി നിങ്ങള്‍ക്ക് ഇനി മൂന്ന് ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും. 'പ്ലേ സൗണ്ട്, സെക്യൂര്‍ ഡിവൈസ്, ഇറൈസ് ഡിവൈസ്' എന്നീ ഓപ്ഷനുകളാണ് കാണാന്‍ സാധിക്കുക. ഇതില്‍ 'പ്ലേ സൗണ്ട്' (Play Sound) കൊടുത്താല്‍ ഫോണ്‍ സൈലന്റ് മോഡിലോ, വൈബ്രേഷന്‍ മോഡിലോ ആയാല്‍ പോലും തുടര്‍ച്ചയായി 5 മിനിറ്റ് വലിയ ശബ്ദത്തില്‍ റിങ് ചെയ്യും.


രണ്ടാമത്തെ ഓപ്ഷനായ 'സെക്യൂര്‍ ഡേവിസ്‌' (Secure Device) ഉപയോഗിച്ച്‌ നിങ്ങളുടെ ഫോണ്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഫോണിന് നല്‍കിയിരിക്കുന്ന പാസ്സ്‌വേര്‍ഡ്, പാറ്റേണ്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ പുതിയൊരു പാസ്സ്‌വേര്‍ഡ് ഉപയോഗിച്ചോ ലോക്ക് ചെയ്യാവുന്നതാണ്. ഇതില്‍ തന്നെ മറ്റാരുടെയെങ്കിലും കയ്യിലാണ് ഫോണെങ്കില്‍ അവര്‍ക്കുള്ള മെസ്സേജ് അയക്കാനും നിങ്ങളെ വിളിക്കേണ്ട ഫോണ്‍ നമ്ബര്‍ നല്‍കാനും സൗകര്യമുണ്ട്.


മൂന്നാമത്തെ ഓപ്ഷനായ 'ഇറൈസ് ഡിവൈസ്' (Erase Device) കൊടുത്താല്‍ ഫോണിലെ മുഴുവന്‍ ഫയലുകളും ഡിലീറ്റ് ചെയ്യപ്പെടും. നിങ്ങളുടെ ഫോണിലെ നമ്ബറുകള്‍ മുതല്‍ ആപ്പുകള്‍ വരെ എല്ലാം തന്നെ ഡിലീറ്റ് ചെയ്യപ്പെടും. അതോട് കൂടി ഫോണ്‍ പിന്നെ എവിടെയാണെന്ന് അറിയാന്‍ സാധിക്കാതെ വരും. അതുകൊണ്ട് തന്നെ ഫോണ്‍ തിരികെ ലഭിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കിലും ഈ ഓപ്ഷന്‍ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe