Type Here to Get Search Results !

സംസ്ഥാനത്ത് ബ​സ് ചാ​ര്‍​ജ് കൂ​ട്ടും വ​ര്‍​ധ​ന​യ്ക്ക് എ​ല്‍​ഡി​എ​ഫ് പ​ച്ച​ക്കൊ​ടി

 




തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​യ്ക്ക് എ​ല്‍​ഡി​എ​ഫ് അ​നു​മ​തി. നി​ര​ക്ക് കൂ​ട്ടു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യെ​യും ഗ​താ​ഗ​ത മ​ന്ത്രി​യെ​യും എ​ല്‍​ഡി​എ​ഫ് യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.


ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കോ​ട്ട​യ​ത്തു ന​ട​ത്തി​യ ച​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്നു സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചി​രു​ന്നു. നി​ര​ക്ക് കൂ​ട്ടാ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ന്ന് മു​ത​ല്‍ തു​ട​ങ്ങാ​നി​രു​ന്ന പ​ണി​മു​ട​ക്ക് ബ​സ് ഉ​ട​മ​ക​ള്‍ പി​ന്‍​വ​ലി​ച്ച​ത്. ച​ര്‍​ച്ച ‌തു​ട​രു​മെ​ന്നും ഈ ​മാ​സം 18ന​കം പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

'ഒരു രക്ഷയുമില്ല'; വാട്​സ്​ആപ്പ്​ വീണ്ടും പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​ള്‍​പ്പ​ടെ​യു​ള്ള യാ​ത്രാ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം. ഡീ​സ​ല്‍ സ​ബ്സി​ഡി ന​ല്‍​ക​ണം. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്ക​ണം എ​ന്ന​താ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.


വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​നി​മം ചാ​ര്‍​ജ് ആ​റ് രൂ​പ​യാ​ക്ക​ണം, കി​ലോ മീ​റ്റ​റി​ന് ഒ​രു രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്ക​ണം, തു​ട​ര്‍​ന്നു​ള്ള ചാ​ര്‍​ജ് യാ​ത്ര നി​ര​ക്കി​ന്‍റെ 50 ശ​ത​മാ​ന​മാ​ക്ക​ണം എ​ന്നി​വ​യാ​ണ് മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍. കോ​വി​ഡ് കാ​ലം ക​ഴി​യു​ന്ന​തു​വ​രെ വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മി​തി ആ​വ​ശ്യ​പെ​ട്ടി​രു​ന്നു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe