Type Here to Get Search Results !

നെടുംകണ്ടത്ത് ട്യൂഷൻ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ചു; ഇരുപതുകാരൻ അറസ്റ്റിൽ

 



നെടുങ്കണ്ടത്ത് ട്യൂഷൻ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ഇരുപതുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ കൗൺസലിങ്ങിന് വിധേയയാക്കുകയായിരുന്നു. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പീഡനം വെളിപ്പെടുത്തിയത്. 


തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe