Type Here to Get Search Results !

പാനൂരില്‍ മദ്രസാ അധ്യാപകര്‍ക്കു നേരെ ആര്‍എസ്‌എസ് അക്രമം

 





പാനൂര് പൊയിലൂരില് മദ്രസാ അധ്യാപകരെ ആര്‌എസ്‌എസ് സംഘം അക്രമിച്ചു. ബുധനാഴ്ച്ച രാത്രി ഒന്പത് മണിയോടെ പൊയിലൂര് കച്ചേരിമ്മല് വെച്ചാണ് സംഭവം.


സെന്ട്രല് പൊയിലൂരില് തഹ്ലീമുല് സിബിയാന് മദ്രസ അധ്യാപകരായ ഹാമിദ് തങ്ങള് കുടക്, എം കെ ജുറൈജ് റഹ്മാനി കൊടുവള്ളി, ഷബീര് ഹുദവി കൊണ്ടോട്ടി എന്നിവരെയാണ് ആര്‌എസ്‌എസ് സംഘം അക്രമിച്ചത്.



അധ്യാപകര് മൂന്ന് പേരും പള്ളിയില് നിന്നും രാത്രി നമസ്കാരത്തിന് ശേഷം ഭക്ഷണം കഴിക്കാനായി അടുത്തുള്ള വീട്ടിലേക്ക് പോകുന്നതിനിടയില് ഇടവഴിയില് വെച്ചു ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും, കല്ലെടുത്തു എറിയുകയുമായിരുന്നു. അധ്യാപകരുടെ പരാതിയില് കൊളവല്ലൂര് പൊലീസ് കേസെടുത്തു.

സിപിഐ എം പാനൂര് ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, പൊയിലൂര് ലോക്കല് സെക്രട്ടറി വി എം ചന്ദ്രന്, ഏരിയ കമ്മിററിയംഗം എ രാഘവന്, ഇന്ത്യന് നാഷണല് ലീഗ് കുത്തുപറമ്ബ് മണ്ഡലം ജനറല് സെക്രട്ടറി കെ പി യൂസഫ്, വൈസ് പ്രസിഡന്റ് മൊയ്തു പത്തായത്തില്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി കെ ഷാഹുല് ഹമീദ് എന്നിവര് മദ്രസയിലെത്തി അധ്യാപകരെ സന്ദര്ശിച്ചു. മേഖലയില് വര്ഗീയ കലാപമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആര്‌എസ്‌എസ് - ബിജെപി നടത്തുന്ന ഇത്തരം അക്രമങ്ങള്ക്കെതിരെ പൊതുജനങ്ങള് ഒന്നിച്ചു അണിനിരക്കണമെന്ന് സിപിഐ എം പൊയിലൂര് ലോക്കല് കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യര്ത്ഥിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe