ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാക് ബന്ധമുള്ള 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.
ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാക് ബന്ധമുള്ള 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.
ചാനലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സെന്‍സിറ്റിവും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഈ 20 യൂട്യൂബ് ചാനലുകളിലും, രണ്ട് വെബ്സൈറ്റുകളിലും കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങള്‍, അന്തരിച്ച സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവ ഉള്‍പ്പെട്ട കണ്ടന്റുകള്‍ തെറ്റായാണ് വ്യാഖ്യാനിക്കപ്പെടാറുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
കാര്‍ഷിക വിഷയങ്ങളില്‍ അനാവശ്യ ഉള്ളടക്കം സൃഷ്ടിച്ചുകൊണ്ട് മതന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ചില ചാനലുകള്‍ ശ്രമിച്ചുവെന്നും കേന്ദ്രം പറയുന്നു.