Type Here to Get Search Results !

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (D.El.Ed)- അപേക്ഷിക്കാം

 




പഴയ ടി. ടി. സി / ഡി. എഡ് പെരുമാറ്റമാണ് ഡി. എൽ. എഡ് ( ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ) ആയതു. സർക്കാർ എയ്ഡഡ് സ്കൂളിൽ എൽ പി / യു പി അധ്യാപക ജോലിക്കുള്ള യോഗ്യത രണ്ട് വർഷ കോഴ്സുകൾ ആണ്.


യോഗ്യത


50% മാർക്കോടെ മൂന്നു ചാൻസിനകം പ്ലസ് ടു ജയിച്ചിരിക്കണം.

‘ സേ ‘ പരീക്ഷയും ചാൻസ് ആയി കരുതും. പിന്നോക്ക വിഭാഗക്കാർക്ക് വേണ്ടത് 45%, പട്ടികക്കാർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിമിതി ഇല്ല.


പ്രായപരിധി


2021 ജൂലൈ ഒന്നിന് 17-33 വയസ്സ്

പിന്നാക്ക/പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 36/38.

വിമുക്ത ഭടർക്ക് സൈനീക സേവന കാലം ഇളവായി കിട്ടും.


അപേക്ഷിക്കേണ്ട വിധം


വിഞ്ജാപനത്തോടൊപ്പമുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി, 5 രൂപയുടെ കോർട്ഫി സ്റ്റാമ്പ് പതിപ്പിച്ചു, സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം, താൽപ്പര്യമുള്ള റവന്യൂ ജില്ലയിലെ ഉപ വിദ്യാഭ്യാസ ഡയറക്ടർക്ക് 23നു അകം സമർപ്പിക്കണം. പട്ടിക വിഭാഗക്കാർക്ക് സ്റ്റാമ്പ് ഒട്ടിക്കേണ്ട. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കാൻ പാടില്ല. ഉപ ഡയറക്റ്റർമാരുടെ വിലാസവും, ഫോൺ നമ്പറും വിഞ്ജാപനത്തിലുണ്ട്.


VIEW OFFICIAL NOTIFICATION


സ്വശ്രയ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച് പ്രത്യേക വിഞ്ജാപനം സൈറ്റിൽ ഉണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe