Type Here to Get Search Results !

ഇടിമിന്നലില്‍ രണ്ടര വയസ്സുകാരി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്ക്

 



കോട്ടയം അമയന്നൂരില്‍ ഇടിമിന്നലേറ്റ്‌ രണ്ടര വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.വീട്ടിലെ ഫാന്‍ ഇടിമിന്നലില്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.


അമയന്നൂര്‍ പുളിതോപ്പില്‍ ഇബ്രാഹിം, രണ്ടര വയസ്സുള്ള മകള്‍ നൂറ ഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഉച്ചകഴിഞ്ഞ് മൂന്നരയോടുകൂടിയായിരുന്നു അപകടം.


ഇടിമിന്നലില്‍ ഫാന്‍ പൊട്ടിത്തെറിച്ച്‌ ദേഹത്തേക്ക് വീഴുകയായിരുന്നു.ഇതോടൊപ്പം വീട്ടിലെ വയറിംഗ്, മീറ്റര്‍ മറ്റ് ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയ്ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.വീടിന്റെ ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe