Type Here to Get Search Results !

മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്‍കിയ മാതാപിതാക്കള്‍ കോഴിക്കോട് അറസ്റ്റിലായി

 




കോഴിക്കോട്: മകള്‍ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരേ ക്വട്ടേഷന്‍ നല്‍കിയ മാതാപിതാക്കള്‍ അറസ്റ്റിലായി .


അമ്മയും അച്ഛനും ഉള്‍പ്പെടെ ഏഴു പേരെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.


കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാവ് അജിത, പിതാവ് അനിരുദ്ധന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയതിന് ഇവരുടെ സുഹൃത്ത് റിനീഷ് നേരത്തേ അക്രമത്തിന് ഇരയായിരുന്നു.


ഡിസംബര്‍ 12 നാണ് ക്വട്ടേഷന്‍ സംഘം റിനീഷിനെ ആക്രമിച്ചത്. തലക്ക് സാരമായി പരിക്കേറ്റ റിനീഷിനെ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അക്രമ സമയത്ത് കാരണം വ്യക്തമായിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാരണം പുറത്തുവന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe