Type Here to Get Search Results !

ഒമിക്രോണ്‍ വ്യാപനം : അടച്ചിടല്‍ സംസ്ഥാനങ്ങള്‍ക്ക്‌ തീരുമാനിക്കാം

 





ന്യൂഡല്‍ഹി : ഒമിക്രോണിന്റെ അതിവേഗ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത തുടരണമെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി.


സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ അടച്ചിടലടക്കം നിയന്ത്രണം തീരുമാനിക്കാമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശിച്ചു.തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങള്‍ വാക്സിനേഷന്‍ വേഗം കൂട്ടണം. രോഗസ്ഥിരീകരണ നിരക്ക് 10 ശതമാനത്തില്‍ കൂടുകയോ ഓക്സിജന്‍ കിടക്കകള്‍ 40 ശതമാനത്തിലധികം നിറയുകയോ ചെയ്താല് ജില്ലാ–- പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അടച്ചിടല്‍ ഏര്‍പ്പെടുത്താം. നിയന്ത്രണങ്ങള്‍ കുറഞ്ഞത് രണ്ടാഴ്ചത്തേയ്ക്കാവണം.


ഒമിക്രോണിന് സാധാരണ പനിയുടെ ലക്ഷണങ്ങളായതിനാല്‍ ഇത്തരം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലും അടച്ചിടലാകാം. അടച്ചിടല്‍, പരിശോധനയും നിരീക്ഷണവും, മെച്ചപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍, കോവിഡ് പെരുമാറ്റ രീതികള്‍, വാക്സിനേഷന്‍ എന്നിങ്ങനെ അഞ്ചുതല പ്രതിരോധം വേണം. അടച്ചിടല്‍ വേണ്ടി വരുന്ന മേഖലകളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വലിയ ആള്‍ക്കൂട്ടങ്ങള്‍ നിര്‍ബന്ധമായും നിയന്ത്രിക്കുകയും വേണം.


ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം കൂട്ടുകയും ആംബുലന്‍സ് സൗകര്യം ഉറപ്പാക്കുകയും വേണം. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണം. ഒരു മാസത്തേയ്ക്കുള്ള മരുന്നുകളെങ്കിലും കരുതണം. വീടുകളില്‍ ചികിത്സയിലുള്ളവരുടെ കാര്യത്തിലും സമ്ബര്‍ക്ക വിലക്കടക്കം പാലിക്കണം. പരിഭ്രാന്തി സൃഷ്ടിക്കുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. വാര്‍ത്താസമ്മേളനങ്ങള്‍ തുടര്‍ച്ചയായി നടത്തണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe